വയോധികയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി മാലിന്യകൂമ്പാരത്തിൽ തള്ളി; ബന്ധുവും അയൽവാസിയും അറസ്റ്റിൽ 

ബെംഗളൂരു∙ വയോധികയെ കൊലപ്പെടുത്തി 6 കഷണങ്ങളാക്കി മാലിന്യവീപ്പയില്‍ ഉപേക്ഷിച്ച കേസില്‍ അയല്‍വാസിയും അകന്ന ബന്ധുവുമായ യുവാവ് അറസ്റ്റില്‍.

കെആർപുരം നിസർഗ ലേഔട്ടിലെ ആളൊഴിഞ്ഞയിടത്തു പ്ലാസ്റ്റിക് വീപ്പയില്‍ നിന്ന് സുശീലാമ്മയുടെ (70) മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

തുടർന്നാണു ദിനേഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

സുശീലാമ്മ താമസിക്കുന്ന അതേ അപ്പാർട്മെന്റിലെ മറ്റൊരു ഫ്ലാറ്റില്‍ മകളും താമസിക്കുന്നുണ്ട്.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

ശനിയാഴ്ച മുതല്‍ ഇവരെ കാണാതായിരുന്നു.

മൃതദേഹത്തില്‍ നിന്ന് ആഭരണം നഷ്ടമാകാത്തതിനാല്‍ രാഷ്ട്രീയ കൊലപാതകമെന്നാണ് പോലീസ് ആദ്യം കരുതിയത്.

തുടർന്ന് ഞായറാഴ്ച പുലർച്ചെ ഒരാള്‍ വീപ്പയും ചുമന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ദിനേഷിലേക്ക് അന്വേഷണം നീണ്ടത്.

അടുത്തയിടെ സുശീലാമ്മ സ്ഥലം വിറ്റിരുന്നു.

വൻതുക കടമുള്ള ദിനേഷ് പണം ചോദിച്ചെങ്കിലും ഇവർ നല്‍കിയില്ല.

തുടർന്ന് ആഭരണങ്ങള്‍ കവരാൻ പദ്ധതിയിട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

കൊലപ്പെടുത്തിയ ശേഷമാണ് സുശീലാമ്മ മുക്കുപണ്ടങ്ങളാണ് അണിഞ്ഞിരുന്നതെന്നു തിരിച്ചറിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
[masterslider id="10"]

Related posts