പ്രണയദിനത്തിൽ യുവമിഥുനങ്ങളുടെ ആഘോഷത്തെ പരിഹസിച്ച് ‘കഴുത കല്യാണം സംഘടിപ്പിച്ചു

ബെംഗളൂരു: പ്രണയസങ്കൽപങ്ങൾക്ക് പുതുഭാവനകൾ പകർന്ന് വാലന്റൈൻസ് ദിനാഘോഷം ഇന്നലെ ഐടി നഗരത്തെ സജീവമാക്കി.

പാർക്കുകളിലും മാളുകളിലും പ്രണയദിനാഘോഷം ഉത്സവമായി. ലാൽബാഗിലും കബൺപാർക്കിലും ഒട്ടേറെ പ്രണയജോ‍ഡികളാണ് ഇന്നലെ രാവിലെ മുതൽ എത്തിയത്.

നഗരത്തിലെ പ്രധാന മാളുകളിൽ വൈവിധ്യമാർന്ന മത്സരങ്ങൾ ഒരുക്കി.

ഹോട്ടലുകളിലും പബ്ബുകളിലും ആഘോഷങ്ങളുടെ ഭാഗമായുള്ള കാൻഡിൽ ലൈറ്റ് ഡിന്നറിനും ഡിജെ പാർട്ടികൾക്കും യുവമിഥുനങ്ങൾ എത്തിയതോടെ ബ്രിഗേഡ് റോഡിലും എംജി റോഡിലും വാഹനനിര നീണ്ടു.

  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ

പ്രണയദിനാഘോഷത്തെ പരിഹസിച്ച് കന്നഡ ചലാവലി വാട്ടാൽ പക്ഷ നേതാവ് വാട്ടാൽ നാഗരാജിന്റെ നേതൃത്വത്തിൽ കഴുത കല്യാണവും സംഘടിപ്പിച്ചു.

ജസ്റ്റിക് ബസ് ടെർമിനലിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കഴുതകളെ വരവേറ്റത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts