‘ഇഷ്ടം ഇപ്പോഴും ഉണ്ട് അതുകൊണ്ടാണ് കുറ്റം പറയാത്തത്’; അഭയ ഹിരൺമയിയും ഗോപി സുന്ദറും വീണ്ടും ഒന്നിക്കുന്നു?

വേറിട്ട ശബ്ദവുമായെത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗായികയാണ് അഭയ ഹിരണ്‍മയി.

സോഷ്യല്‍ മീഡിയയില്‍ അഭയ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

അതേസമയം വസ്ത്ര ധാരണത്തിന്റെ പേരിലും ധാരാളം വിമർശനങ്ങൾ താരം നേരിടാറുണ്ട്.

വിമർശനങ്ങൾക്കൊക്കെ തക്ക മറുപടി നല്‍കിയും അഭയ ശ്രദ്ധ നേടാറുണ്ട്.

അഭയയുടെ കരിയറിലെ വളർച്ചയില്‍ ഗോപി സുന്ദർ വലിയൊരു പങ്കുവഹിച്ചിട്ടുണ്ടെന്ന് താരം തന്നെ പലപ്പോഴായി പറയാറുണ്ട്.

അഭയയുടെ ഹിറ്റ് പാട്ടുകളില്‍ പലതും ഗോപി സുന്ദർ ഒരുക്കിയതാണ്.

വളരെ കാലം ഇരുവരും ലിവിംഗ് ടുഗെദറിലായിരുന്നു.

അതോടെ അഭയയു‌ടെ വ്യക്തി ജീവിതം വലിയ തോതില്‍ ചർച്ചയായവുകയും ചെയ്തു.

ഇരുവരും പിരിഞ്ഞപ്പോഴും നിരവധി ഗോസിപ്പുകള്‍ വന്നു.

എന്നാല്‍ ഇതൊന്നും അഭയയോ ഗോപി സുന്ദറോ കാര്യമാക്കിയില്ല.

ബ്രേക്കപ്പിന് ശേഷം അഭയ ഹിരണ്‍മയി കരിയറിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി.

  അജനീഷ് ലോകനാഥിന്റെ കന്നഡ സംഗീത നിശ ശനിയാഴ്ച; ബെംഗളൂരുവിൽ വൻ ഒരുക്കങ്ങൾ

അഭ്യൂഹങ്ങള്‍ പലതും വന്നെങ്കിലും ഒരിക്കല്‍ പോലും ഗോപി സുന്ദറിനെ കുറ്റപ്പെടുത്തി സംസാരിക്കാൻ അഭയ തയ്യാറായിട്ടില്ല.

ഇതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കുകയാണ് അഭയ.

സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് അഭയയുടെ പ്രതികരണം.

ഞാൻ വളരണമെന്ന് എനിക്ക് ഭയങ്കരമായ ആഗ്രഹമുണ്ട്.

ഞാൻ വളരണമെങ്കില്‍ എനിക്ക് ആരെയെങ്കിലും കുറ്റം പറഞ്ഞ് വളരാൻ പറ്റില്ല.

ഞാൻ വളരണമെന്ന് പറയുന്നത് സ്വാർത്ഥതയായിരിക്കാം.

പക്ഷെ അത് മറ്റുള്ളവർക്കും പ്രയോജനമായി മാറുകയാണെങ്കില്‍ അത് നല്ലതല്ലേ.

ഇത്രയും കാലത്തെ എന്റെ റിലേഷൻഷിപ്പിനെക്കുറിച്ച്‌ ഞാൻ മാറി നിന്ന് കുറ്റം പറയുന്നത് ആ ബന്ധത്തോട്ട് ഞാൻ കാണിക്കുന്ന നീതികേടായിപ്പോകും.

അത് ശരിയല്ല എന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു.

ഒന്നുകില്‍ മരണം വരെ ഒരുമിച്ച്‌ പോകാം, അല്ലെങ്കില്‍ ബ്രേക്ക് അപ്പ് ആകാം എന്ന സാഹചര്യം എല്ലാ റിലേഷൻഷിപ്പിലും ഉണ്ട്.

എപ്പോഴെങ്കിലും ബ്രേക്കപ്പ് ആവുകയാണെങ്കില്‍ കുറ്റം പറയാതെ മാനസികമായി അതിനെ ബഹുമാനിച്ച്‌ മാറി നില്‍ക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.

  ഇന്ന് മുതൽ സാധാരണക്കാരുടെ പോക്കറ്റ് ചോരുമോ? പാചകവാതക വിതരണം മുതൽ ബാങ്ക് ഇടപാടുകൾ വരെ; അറിഞ്ഞിരിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ

സ്നേഹമുള്ളത് കൊണ്ടാണ് എനിക്ക് മറികടക്കാൻ പറ്റിയത്.

സ്നേഹമില്ലെങ്കില്‍ എനിക്ക് ആ വിഷയത്തെക്കുറിച്ച്‌ ചർച്ച ചെയ്യേണ്ട കാര്യമില്ല.

അങ്ങനെയാെരാളെ കുറിച്ച്‌ കുറ്റം പറയേണ്ട കാര്യമില്ല.

പക്ഷെ ഇഷ്ടമില്ലെങ്കില്‍ എന്നെ ഉപദ്രവിച്ചു എന്നോ എന്നെ പ്രശ്നത്തിലാക്കി എന്നോ പറയാം.

പക്ഷെ ഇഷ്ടമുള്ളത് കൊണ്ട് നല്ല രീതിയില്‍ താൻ മാറി നില്‍ക്കുകയായിരുന്നു, അഭയ ഹിരണ്‍മയി വ്യക്തമാക്കി.

വിഷമഘട്ടങ്ങളില്‍ സംഗീതമാണ് തനിക്കേറ്റവും ഊർ‌ജം നല്‍കിയതെന്നും അഭയ ഹിരണ്‍മയി പറയുന്നു.

എന്റെ ലൈഫ് സ്റ്റെലില്‍ മാറ്റം വരുത്തി. ഇന്റൻസ് വർക്ക് ഔട്ട് തുടങ്ങി.

പാട്ടില്‍ കൂടുതല്‍ ശ്രദ്ധിച്ചു. അത്രയും കാലം കുടുംബത്തില്‍ കൊടുത്ത ശ്രദ്ധ പാട്ടിലേക്ക് കൊടുത്തെന്നും അഭയ ഹിരണ്‍മയി വ്യക്തമാക്കി.

ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പിരിഞ്ഞെന്ന വാർത്തകൾ നിലനിൽക്കെയാണ് അഭയയുടെ ഈ വാക്കുകൾ വൈറൽ ആവുന്നത്. ഇരുവരും വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎസ്ആർടിസിയുടെ 'റോഡിലെ കൊട്ടാരം' ഒരുങ്ങി; പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി ​ഗണേഷ് കുമാർ; സവിശേഷതകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us