കയ്യേറ്റം ഒഴുപ്പിക്കൽ നൂറിലേറെ ഫ്ലാറ്റുകളും വീടുകളും പൊളിച്ചു; വീട്ടുസാധനങ്ങൾ മാറ്റാനുള്ള അവസരം പോലും നൽകിയില്ല

ബെംഗളൂരു: കയ്യേറ്റം ആരോപിച്ച് ബെംഗളൂരുവിൽ നൂറിലേറെ ഫ്ലാറ്റുകളും വീടുകളും കർണാടക വ്യവസായ മേഖല വികസന ബോർഡ് (കെഐഎഡിബി) ഇടിച്ചു നിരത്തി.

കാടുബീസനഹള്ളിയിലെ വ്യവസായ ഭൂമി കയ്യേറിയുള്ള നിർമാണങ്ങളാണ് ഇവയെന്ന് ആരോപിച്ചാണ് നടപടി.

സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ പ്രദേശവാസികളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി.

20 വർഷമായി ഇവിടെ ഫ്ലാറ്റുകളും സൈറ്റുകളും വാങ്ങി താമസിച്ചു വരികയാണെന്നും മുൻകൂർ നോട്ടിസ് നൽകാതെയാണ് ബുൾഡോസറുകൾ ഉപയോഗിച്ചുള്ള ഇടിച്ചുനിരത്തലെന്നും പ്രദേശവാസികൾ ആരോപിച്ചു.

  ദോശയ്ക്ക് എന്ത് പറ്റി? ബെംഗളൂരു ഹോട്ടലുകളിൽ നിന്ന് ദോശക്കല്ലുകൾ അപ്രത്യക്ഷമാകുന്നു

വീട്ടുസാധനങ്ങൾ മാറ്റാനുള്ള അവസരം പോലും അധികൃതർ നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് പലരും വീടുവിട്ടിറങ്ങാൻ തയാറാകാത്തതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തു നീക്കിയത്.

അതേസമയം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് കയ്യേറ്റമൊഴിപ്പിക്കലിനു നേതൃത്വം നൽകിയ കെഐഎഡിബി ഉദ്യോഗസ്ഥർ പറഞ്ഞു.

സംഘർഷാവസ്ഥയെ തുടർന്ന് നൂറിലധികം പൊലീസ് സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതര സംസ്ഥാന വാഹനങ്ങൾക്ക് പൂട്ടിട്ട് കർണാടക മോട്ടോർ വാഹന വകുപ്പ്: 450 വാഹനങ്ങൾ പിടിച്ചെടുത്തു, കോടികൾ പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക പോലീസ് സേനയിലേക്ക് 8,000 പേർ കൂടി; നിയമനം ഉടനെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
[masterslider id="10"]

Related posts

Click Here to Follow Us