ക്ഷേത്രത്തിലെ പ്രധാന പൂജാരി ശമ്പളം തിരികെ നൽകണമെന്ന് നോട്ടീസ് 

ബെംഗളൂരു: കന്നഡ പണ്ഡിറ്റ് ഹിരേമഗളൂരു കോദണ്ഡരാമ ക്ഷേത്രത്തിലെ പ്രധാന പൂജാരി ശമ്പളം തിരികെ നല്‍കണമെന്ന് നോട്ടീസ്.

ചിക്കമംഗളൂരു ജില്ലാ ഭരണകൂടമാണ് നോട്ടീസ് നല്‍കിയത്.

ഇതില്‍ പറയുന്നതനുസരിച്ച്‌ ക്ഷേത്രത്തിലെ പ്രധാന പൂജാരിക്ക് നല്‍കിക്കൊണ്ടിരുന്ന ശമ്പളം കണക്കിലും കൂടുതലായിരുന്നു.

കഴിഞ്ഞ പത്ത് വർഷമായി 4,74,000 രൂപ പൂജാരി അധിക ശമ്പളം കൈപ്പറ്റി എന്നാണ് റിപ്പോർട്ട്.

2013-14 മുതല്‍ 2016-17 വരെയുള്ള കാലയളവില്‍ 24,000 വാർഷിക ശമ്പളം നല്‍കേണ്ട സ്ഥാനത്ത് 90,000 രൂപയാണ് നല്‍കിയത്.

  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;

ഇതുപോലെ 2017-18 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ 48,000 രൂപ വാർഷിക ശമ്പളം നല്‍കുന്നതിന് പകരം 90,000 രൂപ തെറ്റായി നല്‍കി എന്നും പറയുന്നു.

തഹസില്‍ദാരുടെ റിപ്പോർട്ട് പ്രകാരമുള്ളതാണ് ഈ കണക്ക്.

ഇക്കഴിഞ്ഞ ഡിസംബർ രണ്ടിന് ശമ്പളം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൂജാരിക്ക് തഹസില്‍ദാർ നോട്ടീസ് നല്‍കിയിരുന്നു.

ശമ്പളം തെറ്റി നല്‍കിയ സർക്കാ‌ർ ഉദ്യോഗസ്ഥർക്കെതിരെയും നോട്ടീസ് നല്‍കിയിട്ടുണ്ട്.

  ബെംഗളൂരുവിൽ പ്രളയക്കെടുതി; ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ് രണ്ട് കുട്ടികളടക്കം എട്ട് മരണം: അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി

വേണ്ട നടപടി സ്വീകരിക്കണമെന്ന് കർണാടക മന്ത്രി രാമലിംഗ റെഡ്ഡിയും വിഷയത്തില്‍ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കുതിക്കുന്നു; ആപ്പ് അധിഷ്ഠിത സേവനങ്ങളിൽ 40 ശതമാനം വരെ വർധന
[masterslider id="10"]

Related posts