ചെന്നൈ-ബെംഗളൂരു-മൈസൂരു ബുള്ളറ്റ് ട്രെയിനിന് 9 സ്റ്റേഷനുകൾ; യാത്ര സമയം 2.5 മണിക്കൂർ; വിശദാംശങ്ങൾ അറിയാം

ചെന്നൈ: ദക്ഷിണേന്ത്യയെ മാറ്റിമറിക്കുന്ന ചെന്നൈ-ബെംഗളൂരു-മൈസൂരു ‘ഹൈ-സ്പീഡ് റെയിൽ’ ഇടനാഴിയിൽ ചെന്നൈ, പൂനമല്ലി, ആരക്കോണം, ചിറ്റൂർ, ബംഗാരപ്പേട്ട്, മൈസൂരു, ബെംഗളൂരു, ചന്നപട്ടണ, മണ്ഡ്യ, എന്നിവയുൾപ്പെടെ ഒമ്പത് സ്റ്റേഷനുകൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ.

രണ്ട് പ്രധാന മെട്രോപൊളിറ്റൻമാരെ ബന്ധിപ്പിക്കുന്ന ‘ബുള്ളറ്റ് ട്രെയിൻ’ 2 മണിക്കൂർ 25 മിനിറ്റിനുള്ളിൽ ദൂരം പിന്നിടും, കാരണം ട്രെയിൻ പരമാവധി 350 കിലോമീറ്റർ വേഗതയിൽ ഓടുക.

അലൈൻമെന്റ് ഡ്രോയിംഗിന്റെ ജോലികൾ അന്തിമഘട്ടത്തിലാണെന്നും വിശദമായ പ്രോജക്ട് റിപ്പോർട്ട് ഉടൻ തയ്യാറാകുമെന്നും വൃത്തങ്ങൾ അറിയിച്ചു.

  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

435 കിലോമീറ്റർ ചെന്നൈ-ബെംഗളൂരു-മൈസൂരു അതിവേഗ റെയിൽ പദ്ധതിക്ക് 2 മണിക്കൂറും 25 മിനിറ്റും കൊണ്ട് യാത്ര പൂർത്തിയാക്കാനാകും.

നിലവിൽ, ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് ആണ്, ഇത് മൈസൂരുവിനെയും ചെന്നൈയെയും ബെംഗളൂരു വഴി 6 മണിക്കൂറും 30 മിനിറ്റും കൊണ്ട് കടന്നുപോകും.

ചെന്നൈ-ബംഗളൂരുവുമായി ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേയുടെ റോഡ് പണി പുരോഗമിക്കുകയാണ്.

ഇതേ റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരുന്നത് എന്നാണ് പറയുന്നത്. വലിയ പ്രതീക്ഷകൾക്കിടയിൽ ചെന്നൈയ്ക്കും ബെംഗളുരുവിനുമിടയിൽ അതിവേഗ പാതയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

  ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് യാഥാർഥ്യത്തിലേക്ക്; പാതയിൽ നാളെ മുതൽ അന്തിമ പരീക്ഷണ ഓട്ടം

ഈ റോഡ് പൂർത്തിയാകുന്നതോടെ ബെംഗളുരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും തമിഴ്നാട് സർക്കാരിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
[masterslider id="10"]

Related posts