പുലിയുടെ ആക്രമണത്തിൽ മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം 

ഗൂഡല്ലൂർ: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി ആക്രമിച്ച മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം.

പന്തല്ലൂർ ഉപ്പട്ടിക്കടുത്ത് തൊണ്ടിയാളത്തെ ഇതര സംസ്ഥാന തൊഴിലാളി ശിവസങ്കർ കറുവാളിന്‍റെ മകൾ മൂന്നര വയസ്സുകാരി നാൻസിയാണ് മരിച്ചത്.

ഗുരുതര പരിക്കേറ്റ കുട്ടിയെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം.

മാങ്കോറഞ്ച് എസ്റ്റേറ്റ് പാടിക്ക് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

ഇതിനിടെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു.

കൂടെയുള്ള കുട്ടികളുടെ കരച്ചിൽകേട്ട് തൊഴിലാളികൾ അടക്കമുള്ളവർ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തിയാണ് പന്തല്ലൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയത്.

ദാരുണ സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പന്തല്ലൂർ ചേരമ്പാടി ടൗണുകളിൽ റോഡ് ഉപരോധിച്ചു.

ഉപ്പട്ടിക്ക് സമീപം കൊളപള്ളിയിൽ വ്യാഴാഴ്ച വൈകീട്ട് ഒരു ബാലികയെ പുലി ആക്രമിച്ചിരുന്നു.

പുലിയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച കൊളപ്പള്ളിയിൽ ഹർത്താൽ ആചരിച്ചിരുന്നു.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

തുടർന്ന് പുലിയെ വെടിവെക്കാൻ ഉത്തരവിറങ്ങിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
[masterslider id="10"]

Related posts