പ്രണയത്തിൽ നിന്ന് പിന്മാറാനാവശ്യപ്പെട്ടത്തോടെ രാത്രിയിൽ വീടുകൾ കയറി ആക്രമിച്ച് കൗമാരക്കാർ

ബെംഗളൂരു : പ്രണയത്തെ എതിർത്തതിനെ തുടർന്ന് ബെലഗാവിയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഗ്രാമത്തിലെ മുതിർന്നവരുടെ വീടുകൾ ആക്രമിച്ച് കൗമാരക്കാർ.

മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം യുവാക്കൾ ഗ്രാമത്തിൽ പ്രവേശിച്ച് നാല് വീടുകൾക്ക് നേരെ കല്ലെറിഞ്ഞു, വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ തകർത്ത് അക്രമം നടത്തി.

15 ലധികം യുവാക്കളാണ് കൃത്യം നടത്തിയത്. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും തകർത്തു. നവഗെ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയുണ്ടായ കല്ലേറിൽ വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചതായി പോലീസ് പറഞ്ഞു.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

പ്രദേശത്തെ പ്രീയൂണിവേഴ്‌സിറ്റി വിദ്യാർഥി പത്താംക്ലാസ് വിദ്യാർഥിനിയുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഗ്രാമത്തിലെ ചിലർ ആൺകുട്ടിയെ ഉപദേശിച്ചു.

ഇതിൽ പ്രകോപിതനായ ആൺകുട്ടിയും സുഹൃത്തുക്കളും തിങ്കളാഴ്ച രാത്രി മുഖംമറച്ചെത്തി വീടുകൾക്കും വാഹനങ്ങൾക്കുംനേരെ കല്ലെറിയുകയായിരുന്നു.

ബഹളം വച്ച വിവരം അറിഞ്ഞയുടൻ ബെലഗാവി റൂറൽ സ്‌റ്റേഷൻ ഡിസിപി ഉൾപ്പെടെയുള്ള പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

നിലവിൽ കെഎസ്ആർപി സംഘത്തെ സ്ഥലത്ത് വിന്യസിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തിട്ടുണ്ട്. അക്രമികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
[masterslider id="10"]

Related posts