കെഎസ്ആർടിസി ഇലക്ട്രിക് ബസും ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; നാല് പേർ മരിച്ചു

ബെംഗളുരു: കെഎസ്ആർടിസി ഇലക്ട്രിക് ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു.

ഹുൻസൂർ ടൗണിലെ ഹുൻസൂർ ആർ.ടി.ഒ. ഓഫീസിന് സമീപമാണ് സംഭവം. മരിച്ചവരിൽ ജീപ്പ് ഡ്രൈവറും ഉൾപ്പെടുന്നു.

വീരാജ് പേട്ടയിൽ നിന്ന് ബെംഗളുരുവിലക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഇലക്ട്രിക് ബസും ഹുൻസൂരിയിൽ നിന്ന് പിരിയപട്ടണത്തേക്ക് പോവുകയായിരുന്ന ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.

  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ

ജീപ്പിൽ ആകെ ആറുപേരാണ് യാത്ര ചെയ്തിരുന്നത്. ഇവരിൽ മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.

മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജീപ്പിലുള്ളവരെല്ലാം തൊഴിലാളികളാണ്. ഹുൻസൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts