വർഷാവസാന തിരക്ക്: നന്ദി ഹിൽസ് ഒരു ദിവസം കൊണ്ട് എത്തിയത് 33,000 സന്ദർശകർ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള നന്ദിഹിൽസിലേക്ക് അവധിക്കാലം ആഘോഷിക്കാൻ ഒഴുകിയെത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്.

33,000 സന്ദർശകരാണ് കഴിഞ്ഞ ദിവസങ്ങളിൽ ഹിൽസ്റ്റേഷനിൽ എത്തിയത്.

അവധിക്കാലം പുതുവർഷത്തിന്റെ തിരക്ക് തണുത്ത കാലാവസ്ഥ എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് ന്ദിഹിൽസിൽ ഇത്ര തിരക്ക് വരാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്

കഴിഞ്ഞ ഒരാഴ്ചയായി നന്ദി ഹിൽസിലേക്ക് എത്തുന്നവരുടെ എണ്ണം ഉയർന്നതാണെന്നും ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും നന്ദി ഹിൽസ് സ്‌പെഷ്യൽ ഓഫീസർ മഞ്ജുനാഥ് പറഞ്ഞു.

വെള്ളിയാഴ്ചത്തെ തിരക്ക് മൂലം നിരവധി സന്ദർശകർ ഗേറ്റിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നുവെന്നും ഇതോടെ നിരവധി ആളുകൾ മടങ്ങിപോയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടമഞ്ഞും മൂടൽമഞ്ഞും നിറഞ്ഞ അന്തരീക്ഷവും താപനിലയിലെ കുറവും കുന്നുകളെ കൂടുതൽ ആകർഷകമായ സ്ഥലമാക്കി മാറ്റിയതായി മഞ്ജുനാഥ് പറഞ്ഞു.

ആവേശഭരിതരായ സന്ദർശകർ പുലർച്ചെ 2 മണിക്ക് തന്നെ കുന്നിൻ മുകളിൽ നിന്ന് സൂര്യോദയം കാണാൻ അടിവാരത്ത് എത്തുന്നത്തിന് പുറമെ സൂര്യാസ്തമയം കാണാൻ വൈകുന്നേരങ്ങളിലും സന്ദർശകർ എത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷാവസാനത്തെ തിരക്ക് അത്ഭുതമാണെന്നാണ് ഹിൽ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 29 വെള്ളിയാഴ്ച 4,600-ലധികം ഇരുചക്രവാഹനങ്ങളും 3,600 ഫോർ വീലറുകളും 30 കെഎസ്ആർടിസി ഉൾപ്പെടെ സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുന്ന 60 ബസുകളും മലയോരത്തെത്തിയതായും മഞ്ജുനാഥ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us