സംസ്ഥാനത്ത് 10 മടങ്ങ് കോവിഡ് കേസുകൾ വർധിച്ചു; 1000 കടന്ന് രോഗികൾ ; ജെഎൻ1 വൈറസ് കേസുകളുടെ എണ്ണത്തിലും വർധന

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 296 കൊറോണ പോസിറ്റീവ് കേസുകൾ കണ്ടെത്തുകയും ഒരാൾ മരിക്കുകയും ചെയ്തു.

50 പേർ സുഖം ബദ്ധമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. നിലവിൽ മൊത്തം സജീവ കേസുകളുടെ എണ്ണം 1245 ആയി.

സംസ്ഥാനത്ത് ആശങ്കയുണ്ടാക്കിയ പുതിയ കൊവിഡ് സബ്‌ടൈപ്പ് ജെഎൻ1 കേസുകളുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. 199 പേർക്ക് ജെഎൻ1 വൈറസ് സ്ഥിരീകരിച്ചു.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

601 സാമ്പിളുകൾ ജീനോം സീക്വൻസ് പരിശോധനയ്ക്ക് അയച്ചു. ഇവരിൽ 262 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്, ഇതിൽ 199 പേർക്ക് ജെഎൻ1 വൈറസ് ബാധിച്ചിതായും സ്ത്രീകരിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5021 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്, അതിൽ 296 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റിവിറ്റിയുടെ നിരക്ക് 5.89 ശതമാനവും രേഖപ്പെടുത്തി. 0.33 ശതമാനമാണ് രേഖപ്പെടുത്തിയ മരണ നിരക്ക്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts