ഇന്ന് ക്രിസ്മസ്; ജാതി-മത ഭേദമെന്യേ ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്ന് ബെംഗളൂരു മലയാളികളും

ബെംഗളൂരു: ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. യേശു ക്രിസ്തുവിന്റെ ജനനമാണ് ക്രിസ്മസായി ആഘോഷിക്കുന്നത്.

ലോകത്തെമ്പാടുമുള്ള ആളുകൾ മുഴുവൻ ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ് ക്രിസ്മസും ന്യൂ ഇയറും.

ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.

ബെംഗളൂരുവിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഞായറാഴ്ച രാത്രിയും പുലർച്ചെയുമായി തിരുപ്പിറവി കർമങ്ങൾ നടന്നു.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

ഇതോടെ 25 നാൾ നീണ്ട നോമ്പുകാലത്തിന് പരിസമാപ്തിയായി. പാതിരാക്കുർബാന കഴിഞ്ഞതോടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി.

മിക്ക ദേവാലയങ്ങളും പള്ളിമുറ്റത്തുതന്നെ കേക്ക് മുറിച്ച് ഭക്ഷണമൊരുക്കി നോമ്പ് വീടുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.

വീടുകളിൽ തിരിച്ചെത്തി കേക്ക് മുറിച്ചും വിഭവസമൃദ്ധമായ വിരുന്നൊരുക്കിയും നോമ്പ് അവസാനിപ്പിക്കാറുണ്ട്.

അയൽക്കാർക്കും സുഹൃത്തുക്കൾക്കും കേക്ക് വിതരണംചെയ്തും ആശംസകൾ കൈമാറിയും ക്രിസ്മസ് ആഘോഷം പങ്കിടുകയായി.

പുൽക്കൂടൊരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും ക്രിസ്മസ് ട്രീ സജ്ജമാക്കിയും ബെംഗളൂരു മലയാളികൾ ക്രിസ്മസിനുള്ള ഒരുക്കങ്ങൾ നേരത്തേ ആരംഭിച്ചിരുന്നു.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

ജാതി-മത ഭേദമെന്യേ വീടുകളിൽ നക്ഷത്രം തൂക്കുകയും മുറ്റത്തെ ചെറുമരങ്ങളെ ക്രിസ്മസ് ട്രീകളാക്കി ഒരുക്കുകയും ചെയ്യുന്നത് നഗരത്തിൽ പതിവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
[masterslider id="10"]

Related posts