സ്ത്രീധനമായി ബൈക്ക് വാങ്ങി നൽകിയില്ല; യുവതിയെ ഭർത്താവും പിതാവും ചേർന്ന് കൊലപ്പെടുത്തി 

ലഖ്‌നൗ: സ്ത്രീധനം ലഭിക്കാത്തതിന്റെ പേരിൽ ഭർത്താവും അച്ഛനും ചേർന്ന് 22കാരിയെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറയിൽ കുഴിച്ചിട്ടു.

കൃത്യത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

ഉത്തരപ്രദേശിലെ അസംഗിലാണ് സംഭവം. അനിതയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഒരു വർഷം മുൻപായിരുന്നു സൂരജും അനിതയും തമ്മിലുള്ള വിവാഹം.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

സ്ത്രീധനത്തെ ചൊല്ലി സൂരജിന്റെ വീട്ടുകാർ നിരന്തരം അനിതയെ പീഡിപ്പിക്കുമായിരുന്നെന്ന് സഹോദരൻ പോലീസിനോട് പറഞ്ഞു.

അടുത്തിടെയായി മോട്ടോർ ബൈക്ക് വാങ്ങി വീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായും സഹോദരൻ പറഞ്ഞു.

ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.

വീടിന്റെ തറയ്ക്കടിയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും യുവതിയുടെ ഭർതൃവീട്ടുകാർക്കെതിരെ സ്ത്രീധനം, പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ പ്രകാരം കേസ് എടുത്തതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
[masterslider id="10"]

Related posts