നഗരത്തിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസ് ഡിവിഡറിൽ ഇടിച്ച് അപകടത്തിൽപെട്ടു ;

ബെംഗളൂരു: മൈസൂരു ജെഎസ്എസ് കോളേജിന് സമീപം കേരള ആര്‍ടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ല.

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന ബസാണ് ഇന്നലെ പുലര്‍ച്ചെ 2.50ന് അപകടത്തില്‍പെട്ടത്.

ബസിന്റെ മുന്‍വശത്തെ ആക്‌സില്‍ ഒടിഞ്ഞു. യാത്രക്കാരെ പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസുകളില്‍ കറ്റിവിട്ടു. കനത്ത മഴയില്‍ ബസിന്റെ വൈപ്പര്‍ പ്രവര്‍ത്തിക്കാഞ്ഞതും എതിരെ വന്ന വാഹനത്തിന്റെ ലൈറ്റില്‍ നിന്നുളള തീവ്രപ്രകാശവുമാണ് അപകടത്തിന് ഇടയാകകിയതെന്ന ബസ് ജീവനക്കാര്‍ പറഞ്ഞു.

  കല്ലും മണലും പോരാഞ്ഞ് തടാക മണ്ണും; കേരളത്തിലേക്ക് ' അതിർത്തി കടന്നുള്ള ഖനന മാഫിയ പിടിമുറുക്കുന്നു

ക്യഷ്ണരാജ ട്രാഫിക്ക് പൊലീസ് കേസെടുത്തു. രാത്രി 11.40ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ബസാണ് അപകടത്തില്‍പെട്ടത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts