ഓണത്തിന് നാട്ടിലെത്താൻ റെക്കോർഡ് സ്പെഷ്യൽ സർവീസുകൾ ഒരുക്കി കേരള കർണാടക ആർ.ടി.സികൾ; എങ്കിലും മാറ്റമില്ലാതെ തിക്കിത്തിരക്കി മലയാളികളുടെ ഓണയാത്ര

ബെംഗളൂരു: തിരുവോണത്തിന് നാട്ടിലെത്താൻ ബസിലും ട്രെയിനിലും കയറിപ്പറ്റാനുള്ള തിരക്കായിരുന്നു ഇന്നലെ ബസ് ടെർമിനലുകളിലും റെയിൽവേ സ്റ്റേഷനുകളിലും കാണാൻ സാധിച്ചത്.

അതേസമയം ഇന്നലെ മാത്രം റെക്കോഡ് സ്പെഷ്യൽ സർവീസുകളാണ് കേരള കർണാടക ആർ.ടി.സികൾ ഒരുക്കിയത്. കേരള ആർ.ടി.സി 25 – 30സ്പെഷ്യൽ ബസുകൾ ഓടിച്ചപ്പോൾ 35 – 40 സർവീസുകളാണ് കർണാടക ആർ.ടി.സിയൈക് ഉണ്ടായിരുന്നത്.

പതിവ് സർവീസുകളെ അപേക്ഷിച്ച് സ്പെഷ്യൽ ബസുകളിൽ 30 ശതമാനം അധിക ഫറെക്സി നിരക്ക് ഈടാക്കിയെങ്കിലും സീറ്റുകൾ മൊത്തം വിറ്റ് തീർന്നു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

സംസ്ഥാനാന്തര പെർമിറ്റുള്ള ബസുകളുടെ ക്ഷാമം കാരണം കേരള ആർ.ടി.സി സ്വിഫ്റ്റിന് ഓർ സ്പെഷ്യൽ ബസ് പ്ലം ഏർപ്പെടുത്താൻ കഴിയാതിരുന്നത് കല്ലുകടിയായി.

കേരള ആർ.ടി.സിയുടെ ഡീലക്സ്, എക്സ്പ്രസ് ബസുകളാണ് സ്പെഷ്യൽ സർവീസുകൾക്ക് ഉപയോഗിച്ചത്. കർണാടക ആർ.ടി.സിയുടെ സ്പെഷ്യൽ ബസുകൾ 90 ശതമാനവും എ.സി.മൾട്ടി ആക്സിൽ ബസുകളായിരുന്നു.

സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും 4000 – 4500 രൂപവരെ ഉയർന്നെകിലും മുഴുവൻ സീറ്റുകളും നിറഞ്ഞാണ് ബസുകൾ പുറപ്പെട്ടത്.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

തിരക്ക് ഏറെ ഉണ്ടായിരുന്ന ഇന്നലെ ഒരൊറ്റ സ്പെഷ്യൽ ട്രെയിൻ പോലും ഇല്ലാത്തതിനാൽ പതിവ് ട്രെയിനുകൾ തന്നെയായിരുന്നു ആശ്രയം. അവസാന നിമിഷം തത്കാൽ ടിക്കറ്റുകൾ പ്രതീക്ഷിച്ച ഭൂരിപക പേർക്കും നിരാശയായിരുന്നു ഫലം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
[masterslider id="10"]

Related posts