സംസ്ഥാനത്തിലെ 1,695 അനധികൃത സ്‌കൂളുകൾ ഘട്ടംഘട്ടമായി അടച്ചുപൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു : സംസ്ഥാനത്ത് 1,695 അനധികൃത സ്‌കൂളുകളുണ്ടെന്നും അത്തരത്തിലുള്ള എല്ലാ സ്‌കൂളുകളും ഘട്ടം ഘട്ടമായി അടച്ചുപൂട്ടുമെന്നും പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ .

അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പുതിയ സ്‌കൂളുകൾക്ക് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവിൽ കർണാടക പ്രൈവറ്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ബംഗാരപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്.

“പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ അംഗങ്ങൾ അവരുടെ പരാതികളെക്കുറിച്ച് എന്നോട് പറയുകയും സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അനധികൃത സ്കൂളുകളെ കുറിച്ച് പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള വിവിധ പരിഹാരങ്ങൾ ചർച്ച ചെയ്തു, അവ ഉടൻ നടപ്പിലാക്കാൻ തുടങ്ങുമെന്നും മന്ത്രി ബംഗാരപ്പ പറഞ്ഞു.

  കെ സുധാകരൻ ഡൽഹിയിലേക്കില്ല; കാരണം…

അനധികൃത സ്‌കൂളുകൾ ഉടനടി പൂട്ടാനാകില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 1,695 അനധികൃത സ്‌കൂളുകളുണ്ട്. ആയിരക്കണക്കിന് കുട്ടികൾ ഈ സ്‌കൂളുകളിൽ പഠിക്കുന്നതിനാൽ ഇവ പെട്ടെന്ന് പൂട്ടാൻ കഴിയില്ല.

നിരവധി സ്‌കൂളുകൾ അനുമതിയില്ലാതെ അപ്‌ഗ്രേഡ് ചെയ്‌തു, 190 സ്‌കൂളുകൾ മതിയായ അനുമതി ലഭിക്കാതെ സ്ഥലം മാറിയിട്ടുണ്ട്.

അനധികൃത സ്‌കൂളുകൾ ഘട്ടംഘട്ടമായി അടച്ചുപൂട്ടും. ഇത്തരം അനധികൃത സ്‌കൂളുകളുടെ എണ്ണം ഉടൻ കുറയ്ക്കുമെന്നും ബംഗാരപ്പ കൂട്ടിച്ചേർത്തു.

  ബെംഗളൂരുവിലെ ബിടെക് വിദ്യാർത്ഥി ഹോസ്റ്റലിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു; ദുരൂഹത ആരോപിച്ച് പിതാവ്

അതെസമയം ആഗസ്റ്റ് 9 ന് വിദ്യാഭ്യാസ വകുപ്പ് എല്ലാ ജില്ലാതല ഓഫീസർമാർക്കും നിയമവിരുദ്ധമായ സ്കൂളുകൾ ഓഗസ്റ്റ് 14 നകം അടച്ചുപൂട്ടാൻ സർക്കുലർ നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവില്‍നിന്നുളള ട്രെയിനില്‍ റീല്‍സ് ചിത്രീകരണം, രണ്ട് മലയാളി യുവാക്കള്‍ക്കെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us