യുവ ബാങ്ക് ഉദ്യോസ്ഥ ആത്മഹത്യ ചെയ്ത നിലയിൽ 

ബെംഗളൂരു: ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

ചിക്കമംഗളൂരുവിലെ കൊല്ലെഗല്‍ മല്ലപ്പയുടെ മകളും കര്‍ണാടക ഗ്രാമീണ്‍ ബാങ്ക് മണ്ഡ്യ റീജിയണല്‍ ഓഫീസ് മാനജറുമായ ശ്രുതിയാണ് (30) മരിച്ചത്.

ഏഴ് വര്‍ഷമായി ചിക്കമംഗളൂരു ശാഖയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ശ്രുതി രണ്ട് മാസം മുമ്പാണ് മണ്ഡ്യയിലേക്ക് മാറിയത്.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

അവിടെ വാടകവീട്ടില്‍ തനിച്ചായിരുന്നു താമസം.

ഞായറാഴ്ച രാത്രി ഏഴ് മണിയോടെ പിതാവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച്‌ താന്‍ മരിക്കുകയാണെന്ന് അറിയിച്ച ഉടന്‍ ഫോൺ വച്ചു .

തിരിച്ചു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായി.

മണ്ഡ്യയിലെ ബന്ധുക്കളെ അറിയിച്ച്‌ അവര്‍ താമസസ്ഥലത്ത് എത്തുമ്പോഴേക്കും യുവതി സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കിടക്കുകയായിരുന്നു.

‘ഐഎഎസ് സ്വപ്നം സഫലമാവാത്തതിനാല്‍ പോവുന്നു’ എന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts