ജയിലിൽ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; സഹതടവുകാർ കേക്ക് മുറിച്ച്‌ ആഘോഷിച്ചത് വിവാദത്തിൽ

ബെംഗളൂരു സെൻട്രല്‍ ജയിലിൽ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം സഹതടവുകാർ കേക്ക് മുറിച്ച്‌ ആഘോഷികച്ചതായി റിപ്പോർട്ട്. തടവുകാർ ചുറ്റും നിന്ന് വലിയ കത്തി ഉപയോഗിച്ചാണ് കേക്ക് മുറിച്ചത്.

അഞ്ച് മാസം മുൻപാണ് ഗുബ്ബച്ചി സീന എന്ന പ്രതിയുടെ പിറന്നാള്‍ ആഘോഷം നടന്നത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നത്.

ഇതിന്റെ ചിത്രങ്ങള്‍ തടവുകാർ തന്നെ മൊബൈലില്‍ പകർത്തി വ്യാപകമായി പ്രചരിച്ചത് വിവാദത്തിന് വഴിവെച്ച്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

പ്രതി കൊലപ്പെടുത്തിയ ആളുടെ ഭാര്യ ഈ വീഡിയോ കണ്ടതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്. കൊലപാതക കേസിലാണ് ഇയാള്‍ ജയിലില്‍ കഴിയുന്നത്.

അറസ്റ്റ് ചെയുന്ന വേളയില്‍ പ്രതി പൊലീസുകാരെ അക്രമിച്ചിരുന്നു. തുടർന്ന് ഇയാളുടെ കാലില്‍ വെടിവച്ചാണ് കീഴ്പെടുത്തിയത് എന്നാണ് വിവരം.

പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. ജയിലിനുള്ളില്‍ എങ്ങനെയാണ് മൊബൈല്‍ ഫോണ്‍ എത്തിയതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
[masterslider id="10"]

Related posts