നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. തിങ്കളാഴ്ച വൈകുന്നേരം ജോ​ഗു​ലം​ബ ഗ​ദ്​​വാ​ൽ ജില്ലയിലെ ഉണ്ടാവല്ലിയിൽ വെച്ച് നടന്ന കാറപകടത്തിൽ താരം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വിജയ് സഞ്ചരിച്ച കാര്‍ ഒരു ബൊലേറോ പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.  പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് നടൻ അപകടത്തിൽപ്പെട്ടത്. ദേശീയ പാത 44ൽ വരസിദ്ധി വിനായക കോട്ടൺ മില്ലിന് സമീപമാണ് അപകടമുണ്ടായത്.
നന്ദികോട്കൂറിൽ നിന്ന് പേബ്ബെയറിലേക്ക് ആടുകളെ കയറ്റി വന്ന ഒരു ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്.
ഇതിനെത്തുടർന്ന്, നടൻ്റെ കാർ എതിരെ വന്ന ഒരു ബൊലേറോ പിക്കപ്പുമായി കൂട്ടിയിടിക്കുകയും അദ്ദേഹത്തിൻ്റെ വാഹനത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
അപകടത്തിന് ശേഷം വിജയ് ദേവരകൊണ്ട തൻ്റെ സുഹൃത്തിൻ്റെ കാറിൽ ഹൈദരാബാദിലേക്കുള്ള യാത്ര തുടർന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts