വൈറ്റ്ഫീൽഡിൽ കാർ യാത്രക്കാരെ തടഞ്ഞു നിർത്തി ആക്രമിച്ചു; ബൈക്കിലെത്തിയ രണ്ട് പേർ അറസ്റ്റിൽ; വീഡിയോ കാണാം

ബെംഗളൂരു: നഗരത്തിൽ വീണ്ടും നടുറോഡിൽ ബൈക്ക് യാത്രക്കാരുടെ കയ്യാങ്കളി. ബൈക്കിൽ എത്തിയ രണ്ട് അക്രമികൾ കാർ റോഡിന് നടുവിൽ നിർത്തി ബഹളം സൃഷ്ടിച്ചു.

ബൈക്കിലെത്തിയ രണ്ടുപേർ കാറിനെ പിന്തുടറൺ എത്തി തടഞ്ഞ് നിർത്തി ഡ്രൈവറെ മർദിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.

കുടുംബത്തോടൊപ്പം കാർ യാത്രക്കാരൻ വൈറ്റ്ഫീൽഡിന് സമീപം സിദ്ധപുരയ്ക്ക് അടുത്തായി യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.

ബൈക്കിലെത്തിയ രണ്ടുപേർ നടുറോഡിൽ കാർ നിർത്തിയിടുന്നതാണ് വീഡിയോയിലുള്ളത്. തുടർന്ന് അവർ കാർ ഡ്രൈവറോട് ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ചു. പിന്നീട് അവർ കാറിന് നേരെ കല്ലെറിയാൻ ശ്രമിക്കുകയും ഗതാഗതക്കുരുക്കിന് വഴിയൊരുക്കുകയും ചെയ്തു.

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

കാറിന്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞ ഒരു വീഡിയോ എക്സ് ഹാൻഡിൽ പങ്കുവെച്ചത്. “സിദ്ദാപുര #വൈറ്റ്ഫീൽഡ് പരിധിയിലെ #ബെംഗളൂരുവിൽ 1 മാസത്തിനുള്ളിൽ ഒരു #റോഡ്രേജ് കേസ് കൂടി ക്യാമറയിൽ പതിഞ്ഞു.

വിവരമനുസരിച്ച് ഇരുചക്രവാഹനം കാറിലുണ്ടായിരുന്ന വ്യക്തിയെയും കുടുംബത്തെയും പിന്തുടരുകയും കല്ലെറിയുകയും ജനൽ ചില്ലുകൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും എക്സിൽ കുറിച്ച്.

ഈ സംഭവവുമായി ബന്ധപ്പെട്ട് വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും പ്രതികളെ അറസ്റ്റ് ചെയ്തതായും ബെംഗളൂരു പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണ് എന്നും ബംഗളൂരു പോലീസ് അറിയിച്ചു.

  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു

ബംഗളൂരുവിൽ സമീപകാലത്ത് റോഡുകളിൽ യാത്രക്കാരെ തടഞ്ഞു നിർത്തി ആക്രമിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, സുരക്ഷാ കാരണങ്ങളാൽ കാറിൽ ഡാഷ് ക്യാമറ സ്ഥാപിക്കാൻ വിദഗ്ധർ കാർ ഉടമകളെ ഉപദേശിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts