ഓഗസ്റ്റ് 10 വരെ നഗരത്തിൽ മഴയ്ക്ക് സാധ്യത; ഐഎംഡി

ബെംഗളൂരു: ഞായറാഴ്ച വൈകുന്നേരം മുതൽ ഐടി ഹബ്ബിൽ വീണ്ടും മഴ ലഭിച്ചു. ഗുട്ടഹള്ളി, രാജ്മഹൽ എന്നിവയുൾപ്പെടെ നഗരത്തിന്റെ ചില ഭാഗങ്ങളിലും കനത്ത മഴ രേഖപ്പെടുത്തി.

രാവിലെ നല്ല വെയിലുണ്ടായിരുന്നുവെങ്കിലും, വൈകുന്നേരം പെട്ടെന്ന് മേഘാവൃതമായി, നയംഹള്ളി, ദീപാഞ്ജലിനഗർ, ഹംപിനഗർ, വിജയനഗർ, മല്ലേശ്വരം, മജസ്റ്റിക്, രാജാജിനഗർ, ഹെബ്ബാല, മഹാദേവപൂർ സോൺ, കോറമംഗല തുടങ്ങി നഗരത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്തു.

  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ

കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ കേന്ദ്രത്തിന്റെ (കെഎസ്എൻഡിഎംസി) പ്രവചനം അനുസരിച്ച്, നഗരത്തിൽ അടുത്ത നാല് ദിവസം കൂടി മഴ തുടരാൻ സാധ്യതയുണ്ട്.

ഐഎംഡിയുടെ പ്രവചനമനുസരിച്ച്, ഓഗസ്റ്റ് 10 വരെ നഗരത്തിൽ സമാനമായ കാലാവസ്ഥ നിലനിൽക്കും. അടുത്ത നാല് ദിവസങ്ങളിൽ ബംഗളുരുവിൽ കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസുമായിരിക്കും.

അടുത്ത നാല് ദിവസങ്ങളിൽ കർണാടകയിലെ ചില തീരദേശ ജില്ലകളിൽ മിതമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts