ബന്ദിപ്പൂർ വനത്തിലെ റോഡിൽ കുടുംബത്തെ തടഞ്ഞുനിർത്തി അപമാനിച്ച് അക്രമികൾ | ഞെട്ടിക്കുന്ന വീഡിയോ

ബെംഗളൂരു: കർണാടകയിലെ ബന്ദിപ്പൂർ വനത്തിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ റോഡിന് നടുവിൽ കാർ തടഞ്ഞുനിർത്തി ഒരു സംഘം അക്രമികൾ ആക്രമിച്ചു.

എന്നാൽ അക്രമികൾ കാർ തടഞ്ഞുനിർത്തിയതും കുടുംബത്തിന് നേരെ അസഭ്യം പറയുന്നതും കാറിന്റെ ഡാഷ് കാമിൽ മുഴുവൻ വീഡിയോയും പകർത്തിയിരുന്നു.

കർണാടക പോലീസിനോട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തേർഡ് ഐ എന്ന യൂട്യൂബർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. യൂട്യൂബർ എഴുതി, “ഈ വീഡിയോ എനിക്ക് അയച്ചുതന്ന ആൾ പറയുന്നു, ബന്ദിപുരയിൽ കാർ തടഞ്ഞ് ഒരു സംഘം ആളുകൾ തന്നെയും കുടുംബത്തെയും ആക്രമിച്ചു.

യാത്രയിലുടനീളം അവരുടെ വാഹനത്തിന് അപ്പുറത്തേക്ക് പോകാൻ അനുവദിച്ചില്ല. വിടവ് കണ്ടപ്പോൾ താൻ അവരെ മറികടന്നു, എന്നാൽ അവർ തന്നെ പിന്തുടരുകയും അവരെ നടുറോഡിൽ നിർത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു. അവർ കാറിൽ നിന്ന് ഇറങ്ങി അവരെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.

എല്ലാം കാറിന്റെ ഡാഷ് കാമിൽ വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഡാഷ് കാമും കേടുവരുത്താൻ അക്രമികൾ ശ്രമിച്ചിട്ടുണ്ട്. സംഭവം നടന്നത് തമിഴ്‌നാട് അതിർത്തിക്ക് സമീപമായിരുന്നുവെന്നും പോലീസ് അവനെ കാര്യമായി സഹായിച്ചില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ അവകാശവാദത്തോട് പ്രതികരിച്ച കർണാടക അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ട്രാഫിക് ആൻഡ് സേഫ്റ്റി) അലോക് കുമാർ കർശന നടപടി സ്വീകരിക്കുമെന്നും കണ്ടെത്തിയ വാഹനം ബെംഗളൂരുവിൽ നിന്നുള്ളതാണെന്ന് പറഞ്ഞു.

താർ വാഹനവുമായി ബന്ധപ്പെട്ട ഈ സംഭവം നടന്നത് 17.06.23 നാണ് എന്നും ഒരു എക്സ് പോസ്റ്റിൽ അദ്ദേഹം എഴുതി . ചാമരാജനഗർ ജില്ലയിലെ ഗുണ്ട്‌ലുപേട്ട് പോലീസിനെ ഇതുവരെ ആരും സമീപിച്ചിട്ടില്ലന്നും താർ വാഹനം ബെംഗളുരുവിലേതാണെന്ന് കണ്ടെത്തിയതായും വേഗത്തിലുള്ളതും കർശനമായതുമായ നടപടികൾക്ക് ഇരയ്ക്ക് ഗുണ്ടൽപേട്ട് സിപിഐ – 9480804601 എന്ന നമ്പറിൽ ബന്ധപ്പെടാം എന്നും പോസ്റ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us