ഡൊണാള്‍ഡ് ട്രംപുമായുള്ള ശാരീരിക ബന്ധം പുറത്തു പറയാതിരിക്കാന്‍ സ്റ്റോമി ഡാനിയലിനെ ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷകന്‍.

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ശാരീരിക ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരം സ്റ്റോമി ഡാനിയലിനെ ശാരീരികമായി ഭീഷണിപ്പെടുത്തിയെന്ന് സ്റ്റോമി ഡാനിയലിന്‍റെ അഭിഭാഷകന്‍ മിഷേല്‍ അവനെറ്റി.

ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭിഭാഷകന്‍റെ വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മാര്‍ച്ച് 25ന് സംപ്രേഷണം ചെയ്യുന്ന പ്രത്യേക അഭിമുഖത്തില്‍ സ്റ്റോമി ഡാനിയല്‍ നേരിട്ട് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

2006 മുതല്‍ ഡൊണാള്‍ഡ് ട്രംപുമായി ബന്ധമുണ്ടെന്നാണ് സ്റ്റോമി ഡാനിയലിന്‍റെ അവകാശവാദം. എന്നാല്‍ ഇക്കാര്യം ട്രംപ് നിഷേധിച്ചു. 2016ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയില്‍ ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി നടി സ്റ്റോമി ഡാനിയല്‍ രംഗത്തെത്തിയതും, തുടര്‍ന്ന് ഇത് തടയുന്നതിനായി പണം നല്‍കിയതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു

സ്റ്റോമി ഡാനിയലിനെ നിശബ്ദയാക്കാന്‍ ട്രംപിന്‍റെ അഭിഭാഷകന്‍ പണം നല്‍കി രഹസ്യക്കരാറില്‍ ഒപ്പു വച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അഭിഭാഷകന്‍ നല്‍കിയ പണം തിരിച്ചു കൊടുക്കാന്‍ തയ്യാറാണെന്നും കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ ആഗ്രഹിക്കുന്നതായും സ്റ്റോമി ഡാനിയല്‍ വ്യക്തമാക്കി. ഇതിന് ട്രംപിന്‍റെ അഭിഭാഷകനായ മൈക്കല്‍ കൊഹന്‍ തയ്യാറായില്ല.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

1,30,000 ഡോളറാണ് ട്രംപിനെപ്പറ്റി നിശബ്ദത പാലിക്കാന്‍ സ്റ്റോമി ഡാനിയലിന് മൈക്കല്‍ കൊഹന്‍ കൈമാറിയത്. ഈ പണം തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ഫണ്ടില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ ഫണ്ടുകളില്‍ നിന്നോ എഴുതിയെടുത്തതല്ലെന്നും സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കിയതാണെന്നും മൈക്കല്‍ കൊഹന്‍ വെളിപ്പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts