സംഘർഷത്തിനിടെ ഭാര്യയുടെ വിരൽ കടിച്ചെടുത്ത് ചവച്ചരച്ച് യുവാവ്

ബംഗളൂരു: കോണനകുണ്ടെയിൽ ദാമ്പത്യ തർക്കത്തിനിടെ ഭർത്താവ് തന്റെ വേർപിരിഞ്ഞ ഭാര്യയുടെ വിരൽ കടിക്കുകയും അതിന്റെ ഒരു ഭാഗം ചവയ്ക്കുകയും ചെയ്തു.

ജൂലൈ 28 ന് ദമ്പതികൾ അക്രമാസക്തമായ വഴക്കിൽ ഏർപ്പെട്ടപ്പോൾ വിജയ് കുമാർ ഭാര്യ പുഷ്പയുടെ ഇടത് ചൂണ്ടുവിരലിൽ കടിക്കുകയായിരുന്നവന്ന് പോലീസ് പറഞ്ഞു.

വഴക്കിനിടെ പുഷ്പ ഭർത്താവിന്റെ കഴുത്തിൽ പിടിച്ചു. സ്വയം രക്ഷിക്കാനുള്ള തീവ്രശ്രമത്തിൽ, വിജയ് ഭാര്യയുടെ ഇടത് ചൂണ്ടുവിരലിൽ ശക്തമായി കടിച്ചു, അതിൽ ആഴത്തിലുള്ള മുറിവുണ്ടാക്കി. തുടർന്ന് വിരലിന്റെ ഒരു ഭാഗം വിജയുടെ വായിലഭിക്കുകയും ചവച്ചരച്ചുവെന്നും പോലീസ് പറഞ്ഞു.

  പ്രജകീയ പാർട്ടി വെബ്സൈറ്റ് പുറത്തിറക്കി ഉപേന്ദ്ര; ജനപ്രതിനിധികൾക്ക് ഇനി പെർഫോമൻസ് ടെസ്റ്റ്

തുടർന്ന് അമ്മയെ രക്ഷിക്കാൻ ശ്രമിച്ച മകൻ ദർശനെ കുമാർ വിജയിയെ ആക്രമിച്ചു. തന്റെ മകനെ ഗുണ്ടകളെക്കൊണ്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പുഷ്പയുടെ ആരോപണം.

പുഷ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭീഷണിപ്പെടുത്തൽ, ഗാർഹിക പീഡനം, സ്വമേധയാ മുറിവേൽപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദമ്പതികൾ 23 വർഷങ്ങൾക്ക് മുൻപ് വിവാഹിതരായെങ്കിലും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് കോണനകുണ്ടെ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കുമാർ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനാലാണ് പുഷ്പ ഭർത്താവിനെ മകനോടൊപ്പം മറ്റൊരു വീട്ടിൽ താമസിക്കാൻ വിട്ടതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

  ഈദ്ഗാഹിൽ തേനീച്ചകളുടെ 'സർപ്രൈസ് വിസിറ്റ്'; പ്രാർത്ഥന കഴിഞ്ഞതും വിശ്വാസികൾക്ക് ഒരേയൊരു ലക്ഷ്യം— ഓട്ടം

കുമാർ അവളെ തിരിച്ചുവിളിക്കാൻ ശ്രമിച്ചുവെങ്കിലും പുഷ്പ വഴങ്ങിയില്ല. ജൂലൈ 28 ന് വൈകുന്നേരം 4 മണിയോടെ കോതനൂർ സാരഥി നഗറിലുള്ള പുഷ്പയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷമാണ് അതിക്രമങ്ങൾ കാട്ടിക്കൂട്ടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭക്ഷണ വിതരണ രംഗത്ത് വിപ്ലവവുമായി 'ടോയിംഗ്'; റെസ്റ്റോറന്റ് വിലയിൽ ബിരിയാണിയും ബർഗറും ഇനി ബെംഗളൂരുവിലെ വീട്ടിലെത്തും
[masterslider id="10"]

Related posts

Click Here to Follow Us