അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; കുട്ടിയുടെ ചെരുപ്പ്, കുട്ടി ധരിച്ചിരുന്ന വസ്ത്രം എന്നിവ കണ്ടെടുത്തു

ആലുവ: അഞ്ചു വയസുകാരിയെ പീഡനത്തിനരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലവുമായി അന്വേഷണസംഘം ആലുവ മാർക്കറ്റിലെത്തി തെളിവെടുപ്പ് നടത്തി.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചിരുന്ന ആലുവ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്താണു പ്രതിയുമായി പൊലീസെത്തിയത്.

പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ കുട്ടിയുടെ ചെരിപ്പും കുട്ടിധരിച്ചിരിരുന്ന ബനിയനും പ്രതി അന്വേഷണസംഘത്തിന് കാണിച്ചു കൊടുത്തു.

  ആർസിബി വിജയഘോഷം അതിരുകടന്നു; പലയിടത്തും ആരാധകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്

കൊലപാതകം നടന്ന സ്ഥലത്തിന് അല്‍പം മാറിയാണ് ഇവ ഉപേക്ഷിച്ചിരുന്നത്.ഇവ പോലീസ് ശേഖരിച്ചിട്ടുണ്ട്.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ചെരിപ്പും കുട്ടിയുടെ വസ്ത്രവുമെല്ലാം താൻ മാർക്കറ്റിൽ ഉപേക്ഷിച്ചതായി പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

അതേസമയം തെളിവെടുപ്പിനായി എത്തിച്ച പ്രതിക്ക് നേരെ നാട്ടുക്കാരുടെ വലിയ രീതിയിലുള്ള പ്രതിഷേധവും ഉണ്ടായിരുന്നു.

നാട്ടുകാരുടെ രോഷം കണക്കിലെടുത്ത് കർശന സുരക്ഷയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി ആലുവ മാർക്കറ്റിൽ എത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബ് വിലക്ക് പിൻവലിച്ച നടപടി: വിദ്യാഭ്യാസ രംഗത്തെ ഇസ്‌ലാമികവൽക്കരിക്കാൻ നീക്കമെന്ന് ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
[masterslider id="10"]

Related posts