നഗരത്തിന്റെ പാതയോരത്ത് നിന്ന് രണ്ടായിരം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി

ബെംഗളൂരു: നഗരപ്രദേശത്തെ പാതയോരത്ത് നിന്നും 2000 രൂപയുടെ ലക്ഷക്കണക്കിന് കള്ളനോട്ടുകൾ കണ്ടെത്തി.

കനകപുര റോഡിനോട് ചേർന്ന് കിടക്കുന്ന രണ്ട് പെട്ടികളിൽ നിന്നാണ് രണ്ടായിരത്തിന്റെ കള്ളനോട്ടുകൾ കണ്ടെത്തിയത്.

കനകപുര റോഡിനോട് ചേർന്നുള്ള ആളൊഴിഞ്ഞ സ്ഥലത്ത് രണ്ട് പെട്ടികൾ കെട്ടിക്കിടക്കുന്നത് കണ്ട നാട്ടുകാർ സംശയം തോന്നി സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

തുടർന്ന് തലഘട്ടാപ്പൂർ ക്രമസമാധാന വിഭാഗം പോലീസിനെ വിളിച്ച് പെട്ടി തുറന്ന് പരിശോധിച്ചപ്പോൾ ഒട്ടനവധി നോട്ടുകൾ കണ്ടെത്തുകയായിരുന്നു .

വിശദമായ പരിശോധനയിൽ അവ വ്യാജ നോട്ടുകളാണെന്ന് കണ്ടെത്തി. അപരിചിതരായ ആരോ നോട്ടുകൾ ഉപേക്ഷിച്ചതാണ് എന്നും പോലീസ് വ്യക്തമാക്കി . നിലവിൽ ഈ കള്ളനോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts