റാപ്പിഡോ ബൈക്ക് ഡ്രൈവർക്ക് മർദനം; പിന്നിൽ ഓട്ടോ തൊഴിലാളികൾ എന്ന് സംശയം

ബെംഗളൂരു: റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറെ മൂന്നംഗ സംഘം മർദിച്ച ശേഷം മൊബൈൽ ഫോൺ മോഷ്ടിച്ചതായി പരാതി. കൊത്തന്നൂർ സ്വദേശി ചന്ദനാണ് മർദനമേറ്റത്.

കോഗിലു മെയിൻ റോഡിലെ ബെലഹള്ളി ക്രോസിലാണ് സംഭവം. യാത്രക്കാരനെ കയറ്റാൻ പോകുന്നതിനിടെ സ്കൂട്ടറിൽ എത്തിയ സംഘം ചന്ദനെ തടഞ്ഞു.

  പ്രശസ്ത ഗായകനും റാപ്പറുമായ റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി

ബൈക്ക് ടാക്സികളുടെ പ്രവർത്തനം ഓട്ടോ സർവീസിനെ ബാധിച്ചതായി ആരോപിച്ച മർദിക്കുകയായിരുന്നു. ചന്ദന്റെ പക്കലുണ്ടായിരുന്ന ഹെൽമെറ്റ് പിടിച്ചു വാങ്ങി അത് ഉപയോഗിച്ചായിരുന്നു ആക്രമണം.

ഫോട്ടോകോപ്പി കടയിലെ ജീവനക്കാരനായ താൻ സാമ്പത്തിക പ്രതിസന്ധി കാരണം ബൈക്ക് ടാക്സി സർവീസിലേക്ക് കടന്നതിന്റെ ആദ്യ ദിവസമാണ് ആക്രമണം ഉണ്ടായതെന്ന് ചന്ദൻ പറയുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ബൈക്ക് യാത്രക്കാർക്ക് ലോട്ടറി അടിക്കുമോ? നൈസ് റോഡിൽ വരാനിരിക്കുന്നത് വൻ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us