സംസ്ഥാനത്ത് പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാനാവാതെ ബി.ജെ.പി.

ബെംഗളൂരു: സംസ്ഥാനത്ത് നിയമസഭയുടെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചിട്ടും പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാനാവാതെ ബി.ജെ.പി.ബുദ്ധിമുട്ടുന്നു.

പ്രതിപക്ഷനേതാവാകാൻ ഒന്നിലധികംപേർ രംഗത്തുള്ളതാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മന്ത്രിമാരായ ബസനഗൗഡ പാട്ടീൽ യത്‌നൽ, സി.എൻ. അശ്വത് നാരായൺ, എസ്. സുനിൽകുമാർ, ആർ. അശോക, അരഗ ജ്ഞാനേന്ദ്ര ഉദ്ദേശിച്ചത് നേതൃസ്ഥാനത്തിനായി സമ്മർദം ചെലുത്തുന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസമാകാറായിട്ടും പാർട്ടിക്കത്ത് നേതാക്കൾ തമ്മിലുള്ള ചേരിതിരിവ് രൂക്ഷമായ പശ്ചാത്തലത്തിലാണ് നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നീളുന്നത്.

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. ഇത് നേതൃത്വത്തിന് തലവേദനയായതിനെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബി.എസ്. യെദ്യൂരപ്പയെ രംഗത്തിറക്കി.

നേതാക്കളെ വിളിച്ചുവരുത്തി അദ്ദേഹം വിശദീകരണം ചോദിച്ചു. ഞായറാഴ്ച യെദ്യൂരപ്പയെ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാനുള്ള ചർച്ചയ്ക്കാണിതെന്ന് സൂചനയുണ്ട്.

അതിനിടെ നിയമസഭാകക്ഷിനേതാവിനെ തിരഞ്ഞെടുക്കാൻ ദേശീയനേതൃത്വം നിരീക്ഷകരെ നിയമിച്ചു.

കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവട്ടെ എന്നിവരെയാണ് നിയമിച്ചത്.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

ഇവർ സംസ്ഥാനത്തെ എം.എൽ.എ.മാരുടെ അഭിപ്രായങ്ങൾ ശേഖരിക്കും. ഇത് ദേശീയനേതൃത്വത്തിന് സമർപ്പിച്ചശേഷമായിരിക്കും സഭാനേതാവിനെ പ്രഖ്യാപിക്കുക.

ഞായറാഴ്ച പാർട്ടി നിയമസഭാകക്ഷിയോഗം ചേർന്ന് നേതാവിനെ തീരുമാനിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

നിയമസഭാകക്ഷിനേതാവില്ലാതെയാണ് തിങ്കളാഴ്ച സമ്മേളനത്തിൽ ബി.ജെ.പി. അംഗങ്ങൾ സംബന്ധിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts