ബെംഗളൂരു: നഗരത്തിലെ 18 അടിപ്പാതകളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നനുള്ള അടിയന്തര നടപടികളുമായി ബിബിഎംപി. ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിന്റെ നേതൃത്വത്തിൽ അടിപ്പാതകൾ സന്ദർശിച്ചു .
കനത്ത മഴയിൽ അടിപ്പാതകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കാൻ ട്രാഫിക് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
കനത്ത മഴയിൽ മഹാലക്ഷ്മി ലേഔട്ടിലെ വീടുകളിൽ ചെളി നിറഞ്ഞതിനെ തുടർന്ന് ജനം ദുരിതത്തിൽ ആണ്. മഴവെള്ളക്കനാൽ നിറഞ്ഞാണ് മലിനജലം വീടുകളിലേക്ക് ഇരച്ചു കയറിയത്. ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വ്യാപകമായി നശിച്ചു.വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. ഭൂഗർഭടാങ്കുകളിലും വെള്ളം കയറിയതോടെ പ്രാഥമിക കാര്യങ്ങൾക്ക് പോലും ജനങ്ങൾ ബുദ്ധിമുട്ടി. ചില മേഖലകളിൽ ബിബിഎംപി കുടിവെള്ള ടാങ്കറുകളിൽ ജലം വിതരണം ചെയ്തു.
ഒപ്പം വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ബെംഗളൂരു ഗ്രാമ ജില്ല, രാമനഗര, കോലാർ, ചിക്കബെല്ലാപുര എന്നിവിടങ്ങളിൽ പച്ചക്കറി കൃഷിയ്ക്കാണ് മഴ ആഘാതമേൽപിച്ചത്. മാമ്പഴ വിളവെടുപ്പിനെയും മഴ ബാധിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.