വിവാദങ്ങൾ വിട്ടൊഴിയാതെ വാട്‌സ്ആപ്പ്

വാട്സ്ആപ്പിൽ ഓരോ മാസവും പുതുപുത്തൻ അപ്ഡേറ്റുകൾ പുറത്ത് ഇറക്കിയിട്ടും വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പിനെതിരെ പുതിയ വിവാദമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ഫോണ്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ പോലും വാട്‌സ്ആപ്പ് നമ്മളറിയാതെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നുവെന്നതാണ് വിവാദത്തിനു കാരണം.

ഫോണ്‍ ഉപയോഗിക്കാത്ത സമയങ്ങളിലും സന്ദര്‍ഭങ്ങളിലും നമ്മളറിയാതെ വാട്‌സാപ്പ് മൈക്രോഫോണ്‍ ഉപയോഗിക്കുന്നു. ഇത് വാട്‌സാപ്പ് ഉപയോക്താക്കള്‍ക്കിടയില്‍ അവരുടെ സുരക്ഷാ, സ്വകാര്യത എന്നീ കാര്യങ്ങളില്‍ ആശങ്കകള്‍ ഉയര്‍ത്തിയതോടെ വാട്‌സ്ആപ്പ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. നമ്മള്‍ ഉറങ്ങുന്ന സമയത്തും വാട്സാപ്പിന്റെ മൈക്രോഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിചിത്ര ട്വീറ്റുമായി ആദ്യമെത്തിയത് ട്വിറ്റര്‍ എന്‍ജിനീയറായ ഫോഡ് ഡാബിരിയായിരുന്നു. തെളിവായി തന്റെ പിക്‌സല്‍ ഫോണിലെ പ്രൈവസി ഡാഷ്ബോര്‍ഡിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവെച്ചിരുന്നു. പുലര്‍ച്ചെ 4.20 മുതല്‍ 6.53 വരെ ബാക്ഗ്രൗണ്ടില്‍ വാട്‌സ്ആപ്പ് ഫോണിലെ മൈക്രോഫോണ്‍ ആക്‌സസ് ചെയ്തതായാണ് സ്‌ക്രീന്‍ഷോട്ടില്‍ കാണിക്കുന്നത്. തുടര്‍ന്ന് ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌ക് ഡാബിരിയുടെ ട്വീറ്റിന് പ്രതികരണവുമായി രംഗത്തെത്തി. വാട്സ്ആപ്പിനെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് മാസ്‌കിന്റെ പ്രതികരണം.

  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും

സംഭവം വിവാദമായതോടെ, വാട്ട്സ്ആപ്പും ഗൂഗിളും ഈ ബഗിനെക്കുറിച്ച് അറിയാമെന്നും അത് ഉടനടി പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അറിയിച്ചു. ഇതൊരു ബഗ് മാത്രമാണെന്നും വാട്ട്സ്ആപ്പ് മുഖേന ഉടമയറിയാതെ ഫോണിലെ മൈക്രോഫോണ്‍ ആക്സസ്സ് ചെയ്യുന്നില്ലെന്നും വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കി.മൈക്രോഫോണിന്റെ ആക്സസില്‍ പൂര്‍ണ നിയന്ത്രണം ഉപയോക്താക്കള്‍ക്ക് തന്നെയാണെന്നും കോള്‍ റെക്കോര്‍ഡിലും വോയ്സ് നോട്ട്‌സ്, വീഡിയോ റെക്കോര്‍ഡ് എന്നിവയില്‍ മാത്രമാണ് മൈക്ക് ആക്സസ് ചെയ്യാനാവൂ എന്നും വാട്സ്ആപ്പ് പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി
[masterslider id="10"]

Related posts