പ്ര​തി​മ​യ്ക്കു നേ​രെ​ വീണ്ടും ആ​ക്ര​മ​ണം; ഇത്തവണ കൊ​ല്‍​ക്ക​ത്ത​യി​ല്‍.

കൊ​ല്‍​ക്ക​ത്ത: ത്രി​പു​ര​യി​ല്‍ ലെ​നി​ന്‍റേ​യും ത​മി​ഴ്‌​നാ​ട്ടി​ല്‍ പെ​രി​യാ​റു​ടേ​യും പ്ര​തി​മ​ക​ൾ ത​ക​ർ​ത്ത​തി​നു പി​ന്നാ​ലെ കൊ​ല്‍​ക്ക​ത്ത​യി​ല്‍ ഭാ​ര​തീ​യ ജ​ന​സം​ഘം സ്ഥാ​പ​ക​ന്‍ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ പ്ര​തി​മ​യ്ക്കു നേ​രെ​യും ആ​ക്ര​മ​ണം.

ജാ​ധ​വ്പു​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സ​മീ​പ​ത്ത് സ്ഥാ​പി​ക്ക​പ്പെ​ട്ട മു​ഖ​ര്‍​ജി​യു​ടെ പ്ര​തി​മ​യു​ടെ മു​ഖ​ത്ത് ക​രി ഓയി​ല്‍ ഒ​ഴി​ക്കു​ക​യും പ്രതിമയുടെ ക​ണ്ണും മൂ​ക്കും ത​ക​ർത്ത നിലയിലുമാണ്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ല്‍ ഒ​രാ​ള്‍ പെ​ണ്‍​കു​ട്ടി​യാ​ണ്.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേടിയ ഉജ്ജ്വല വിജയാത്തിന്‍റെ ഭാഗമായി സൗത്ത് ത്രിപുര ബലോണിയ കോളേജ് സോണിലെ ലെനിന്‍റെ പ്രതിമ തിങ്കളാഴ്ച ഒരു സംഘം ബുള്‍ഡോസര്‍ ഉപയോഗിച്ച് മറിച്ചിടുകയും തകര്‍ക്കുകയും ചെയ്തിരുന്നു. ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പെരിയാറിന്‍റെ പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായി.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

അതേസമയം, ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ പ്ര​തി​മ​യില്‍ കരി പൂശിയതിനെ പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് സിദ്ധാര്‍ത് നാഥ് സിംഗ് അപലപിച്ചു. കുറ്റവാളികളെ ഉടന്‍ തന്നെ പിടികൂടി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു ആക്രമ സംഭവത്തിന്‌ മറുപടി മറ്റൊന്നല്ല. ഇരു സംഭവങ്ങളെയും പാര്‍ട്ടി അപലപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൂടാതെ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ പ്ര​തി​മ​ സര്‍ക്കാര്‍ തലത്തില്‍ നന്നാക്കുകയും ചെയ്യുമെന്ന് പശ്ചിമ ബംഗാള്‍ മന്ത്രി സോവന്ദേബ് ഛട്ടോപാധ്യായ അറിയിച്ചു.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

ത്രി​പു​ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ലെ​നി​ന്‍റെ പ്ര​തി​മ​യ്ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അതുകൂടാതെ, ത​മി​ഴ്നാ​ട്ടി​ൽ എ​ച്ച്. രാ​ജ​യു​ടെ വി​വാ​ദ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നു പി​ന്നാ​ലെ​യാ​ണ് പെ​രി​യാ​റു​ടെ പ്ര​തി​മ ത​ക​ർ​ത്ത​ത്. അതേസമയം, രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​തി​മ​ക​ള്‍ ത​ക​ര്‍​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​പ​ല​പി​ക്കുകയുണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts