ബിജെപി യും ആർഎസ്എസും ജനാധിപത്യത്തെ ആക്രമിക്കുന്നു ; രാഹുൽ ഗാന്ധി

ബെംഗളൂരു: ആര്‍.എസ്.എസും ബി.ജെ.പിയും ജനാധിപത്യത്തെ ആക്രമിക്കുകയും രാജ്യത്ത് വിദ്വേഷവും വെറുപ്പും പടര്‍ത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കല്യാണ കര്‍ണാടകയിലെ ബിദറില്‍ ഭല്‍ക്കി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബസവണ്ണയുടെ കര്‍മഭൂമിയാണ് ബിദര്‍. ബസവണ്ണയാണ് ആദ്യം ജനാധിപത്യത്തെ കുറിച്ച്‌ സംസാരിക്കുകയും വഴികാട്ടിത്തരുകയും ചെയ്തത്. അദ്ദേഹത്തിന്റെ ആശയങ്ങളായ തുല്യ അവസരം, തുല്യ പങ്കാളിത്തം, എല്ലാവരും ഒന്നിച്ചു മുന്നോട്ട് എന്നിവയെയും ആര്‍.എസ്.എസും ബി.ജെ.പിയും ആക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

  ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓട്ടം; ഒടുവിൽ നിരാശയായി മടക്കം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ

രാജ്യത്തുടനീളം ആര്‍.എസ്.എസും ബി.ജെ.പി.യും ജനാധിപത്യത്തെ ആക്രമിക്കുകയാണ്. പാവപ്പെട്ടവരിലും ദുര്‍ബല ജനങ്ങളിലും നിന്ന് അവര്‍ പണം സ്വീകരിച്ച്‌ രണ്ടോ മൂന്നോ സമ്പന്നര്‍ക്ക് നല്‍കുന്നു. എല്ലാവര്‍ക്കും 15 ലക്ഷം രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വ്യാജ വാഗ്ദാനം പോലെയല്ല കോണ്‍ഗ്രസിന്റേത്. അധികാരത്തിലെത്തിയാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റും. മുഖ്യമന്ത്രി ആരായാലും അവര്‍ ആദ്യദിനം തന്നെ വാഗ്ദാനങ്ങള്‍ നിയമങ്ങളാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 150 സീറ്റ് നേടാന്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജെവാല, ഭല്‍ക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഈശ്വര്‍ ഖന്ദ്രെ എന്നിവര്‍ പങ്കെടുത്തു. ബിദറിലെ ഹംനാബാദിലും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം: മകന്റെ ഓർമ്മകളിൽ വിറങ്ങലിച്ച് ബെംഗളൂരുവിലെ ഒരു കുടുംബം
[masterslider id="10"]

Related posts

Click Here to Follow Us