ബെംഗളൂരുവിൽ നിന്നും നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവാവ് ബസിനുള്ളില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ശനിയാഴ്ച രാത്രി ഹുന്‍സൂരില്‍ വെച്ചായിരുന്നു സംഭവം. കണ്ണൂര്‍ തില്ലങ്കേരി മാമ്പറത്തെ പാറമ്മേല്‍ രാജേഷ് (45) ആണ് മരിച്ചത്. 

 ബസ് ഹുന്‍സൂരില്‍ എത്തിയിട്ടും രാജേഷിന് അനക്കമില്ലാത്തത്‌ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ സഹയാത്രികരും ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അതിനിടെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ഹുന്‍സൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് പിന്നീട് മാറ്റി.

  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്

പോസ്റ്റ് മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹുന്‍സൂര്‍ എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായത്തോടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.

ഭാര്യ; അബ്രീന, മക്കള്‍; റയാന്‍, അയാന്‍, ഐറിന്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ആശങ്കയില്ല, എങ്കിലും ജാഗ്രത; ക്വാറൻടൈൻ ഉൾപ്പടെ കർണാടകയിൽ പ്രത്യേക എബോള പ്രതിരോധ കോട്ട! യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts