മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ തുല്യനീതി; സുപ്രിംകോടതി ഇന്ന് വാദംകേള്‍ക്കും

ഡൽഹി: മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ തുല്യനീതി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതി വാദംകേള്‍ക്കും. നിയമം വിവേചനപരവും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കരോള്‍ എന്നിവരാണ് ഹര്‍ജി പരിഗണിക്കുക.

ജനുവരി ആറിലെ കേരള ഹൈക്കോടതി വിധിക്കെതിരെയാണ് മലയാളിയായ ബുഷറ അലി സുപ്രിംകോടതിയെ സമീപിച്ചത്. ശരീഅത്ത് നിയമപ്രകാരം മകളെന്ന നിലയ്ക്ക് ആണ്‍മക്കളുടെ പകുതി ഓഹരി മാത്രമാണ് തനിക്കു ലഭിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിയില്‍ ബുഷറയുടെ മറ്റ് 11 സഹോദരങ്ങള്‍ക്കും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ഇതില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്.

  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്

അഭിഭാഷകനായ ബിജോ മാത്യു ജോയ് മുഖേനെയാണ് ബുഷറ സുപ്രിംകോടതിയെ സമീപിച്ചത്. 1.44 ഏക്കര്‍ ഭൂമിയില്‍ 4.82 സെന്റ് ഭൂമി മാത്രമാണ് തനിക്കു ലഭിച്ചതെന്ന് ഖുഷറ അലി വാദിക്കുന്നു. ഭരണഘടന തുല്യനീതി ഉറപ്പുനല്‍കിയിട്ടും മുസ്ലിം സ്ത്രീകള്‍ വിവേചനം നേരിടുകയാണ്. പുരുഷന്മാര്‍ക്കു തുല്യമായി സ്ത്രീകള്‍ക്ക് തുല്യ സ്വത്തവകാശം അനുവദിക്കാത്ത മുസ്ലിം വ്യക്തിനിയമത്തിലെ രണ്ടാം വകുപ്പ് ഭരണഘടനയുടെ 15-ാം വകുപ്പിന്റെ ലംഘനമാണ്. 13-ാം വകുപ്പ് പ്രകാരം അസാധുവാണെന്നും ഹര്‍ജിയില്‍ ബുഷറ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡ് ടോൾ പിരിവ് തടയാനാകില്ല: 30 വർഷത്തെ കരാർ, 'അഴിമതി' കോടതി കയറിയിട്ടും ടോൾ തടയാനാവാതെ സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
[masterslider id="10"]

Related posts