ചലച്ചിത്രമേളക്ക് ഇന്ന് സമാപനം;കുരുന്നു പ്രതിഭയുടെ കഥപറഞ്ഞ മലയാളസിനിമ “ക്ലിന്റ് “ഇന്ന് ഉച്ചക്ക് പ്രദർശിപ്പിക്കും.

ബെംഗളൂരു: പത്തുനാൾ നീണ്ടു നിന്ന ചലച്ചിത്ര മാമാങ്കത്തിന് ഇന്ന് ഉദ്യാന നഗരിയിൽ തിരശീല വീഴും. ഇന്ന് വൈകുന്നേരം ആറു മണിക്ക് ഗവർണർ ശ്രീ വാജുബായി വാല സമാപന പരിപാടി ഉൽഘാടനം ചെയ്യും, വിധാൻ സൗദയിലാണ് ചടങ്ങുകൾ. മൽസരചിത്രങ്ങൾക്കുള്ള അവാർഡുകൾ ചടങ്ങിൽ നൽകും.

കന്നഡ ചലച്ചിത്ര താരങ്ങൾ പങ്കെടുക്കുന്ന നൃത്തസന്ധ്യയും ഉണ്ടാകും ,ഏഷ്യൻ, ഇന്ത്യൻ, കന്നഡ, കന്നഡ പോപ്പുലർ എന്റർടെൻമെന്റ് വിഭാഗത്തിലാണ് സമ്മാനങ്ങൾ.

  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി

അതേ സമയം മേളയുടെ പ്രധാന വേദിയായ ഒറിയോൺ മാൾ പി വി ആർ സിനിമാസിൽ ഇന്ന് ഉച്ചക്ക് 12:20 ന് സി കെ ഹരികുമാർ സംവിധാനം ചെയ്ത ക്ലിന്റ് പ്രദർശിപ്പിക്കും.

25000 ചിത്രങ്ങൾ വരക്കുകയും ഏഴു വയസ്സ് ആകുന്നതിന് മുൻപ് ലോകത്തോട് വിട പറയുകയും ചെയ്ത ക്ലിന്റിന്റെ ജീവിതം അഭ്രപാളികളിൽ എത്തിക്കുമ്പോൾ ഉണ്ണി മുകുന്ദനും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ സർവേ; 'സിറ്റിസൺസ് കമ്മ്യൂട്ട് പ്രോജക്റ്റുമായി' ഊർവാണി ഫൗണ്ടേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts