“യുവരാജാവ്” വിരമിക്കാനൊരുങ്ങുന്നു !

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന യുവരാജ് സിങ് കളി നിര്‍ത്തുന്നതിനെക്കുറിച്ച് സൂചന നല്‍കി. കളിക്കളത്തിലും ജീവിതത്തിലും ഒരുപോലെ പോരാളിയായി മാറിയ യുവിയെപ്പോലെ ആരാധകര്‍ നെഞ്ചിലേറ്റിയ അധികം താരങ്ങളില്ല.

ഒരോവറിലെ ആറു പന്തുകളും സിക്‌സറിലേക്കു പറത്തി റെക്കോര്‍ഡിട്ട യുവി പിന്നീട് ജീവനു തന്നെ ഭീഷണിയായ അര്‍ബുദത്തെയും ഗാലറിയിലേക്ക് അടിച്ചുപറത്തി ക്രിക്കറ്റിലേക്ക് തിരിച്ചുവന്നപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ തിരിച്ചുവരവില്‍ തന്റെ പഴയ ഫോമിലേക്ക് ഉയരാന്‍ സാധിക്കാതിരുന്ന യുവിക്ക് ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ വിരമിക്കലിനെക്കുറിച്ചുള്ള സൂചനകളാണ് സൂപ്പര്‍ താരം നല്‍കുന്നത്.

  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

2017 ജൂണിലാണ് യുവരാജ് അവസാനമായി ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കളിച്ചത്. പിന്നീട് ടീമിനു പുറത്തായ അദ്ദേഹത്തിന് ഇതുവരെ മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും കുറച്ചു മല്‍സരങ്ങളില്‍ കൂടി രാജ്യത്തിനു വേണ്ടി കളിക്കാന്‍ കഴിയുമെന്ന് തന്നെയാണ് യുവി വിശ്വസിക്കുന്നത്. വരാനിരിക്കുന്ന ഐപിഎല്ലിലാണ് തന്റെ മുഴുവന്‍ പ്രതീക്ഷയുമെന്ന് യുവി പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ടൂര്‍ണമെന്റാണിത്. 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വിശദമാക്കി.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

2019വരെ ക്രിക്കറ്റില്‍ തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നു യുവി വ്യക്തമാക്കി. കളി നിര്‍ത്തുന്നതിനെക്കുറിച്ച് 2019ല്‍ പ്രഖ്യാപിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
[masterslider id="10"]

Related posts