ന്യൂഡൽഹി: നോട്ടുനിരോധനവും ജി.എസ്.ടിയും മൂലം തിരിച്ചടി നേരിട്ട ഇന്ത്യന് സമ്പദ്ഘടന വീണ്ടും വളര്ച്ചയുടെ പാതയില്. ഡിസംബർ പാദത്തിൽ രാജ്യത്തെ ആഭ്യന്തര ഉത്പാദന വളര്ച്ചാ നിരക്ക് 7.2 ശതമാനമായി ഉയർന്നു.
കഴിഞ്ഞ പാദത്തിൽ 6.1 ശതമാനമായിരുന്ന വളര്ച്ചാ നിരക്കാണ് ഇത്തവണ 1.1 ശതമാനം വര്ധനവ് രേഖപ്പെടുത്തിയത്. ഉത്പാദന മേഖലയിലുണ്ടായ ഉണർവ് ആഭ്യന്തര വളര്ച്ചാ നിരക്കിലും പ്രതിഫലിക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ മൂന്നു വർഷത്തിനിടെയുണ്ടായ വലിയ കൂപ്പുകുത്തലാണ് ആഭ്യന്തര ഉത്പാദന വളര്ച്ചാ നിരക്കിലുണ്ടായത്. 5.7 ശതമാനം മാത്രമായിരുന്നു ഇക്കാലയളവിലെ വളര്ച്ചാ നിരക്ക്. സെപ്റ്റംബറിൽ 6.5 ശതമാനമായിരുന്നു വളർച്ച. ഡിസംബര് പാദത്തില് വളര്ച്ചാ നിരക്ക് വീണ്ടും വര്ധിച്ചു.
തുടർച്ചയായ അഞ്ചു പാദങ്ങളിലെ തിരിച്ചടികള്ക്കും തളർച്ചക്കും ശേഷം വലിയ കുതിച്ചുചാട്ടമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ നടത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില് കേന്ദ്രസര്ക്കാരിന് ആശ്വാസമേകുന്നതാണ് വളര്ച്ചാ നിരക്കിലെ വര്ധന.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.