യുവതിയെ പൊതുജന മധ്യത്തിൽ അപമാനിച്ച് വിട്ട എംപിക്കെതിരെ പ്രതിഷേധം

ബെംഗളൂരു: നെറ്റിയില്‍ സിന്ദൂരമണിയാത്തതിന് വനിതാ ദിനത്തില്‍ യുവതിക്ക് നേരെ തട്ടിക്കയറി ബിജെപി എംപി. കോലാറില്‍ നിന്നുള്ള ബിജെപി എംപി എസ് മുനിസ്വാമിയാണ് ഇന്നലെ വനിതാ ദിന പരിപാടിക്കിടെ യുവതിയെ അപകീര്‍ത്തിപ്പെടുത്തിയത്.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. വനിതാ ദിനത്തില്‍ സ്ത്രീകള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകള്‍ പരിശോധിക്കുകയായിരുന്നു എംപി.

ഇതിനിടെ ഒരു സ്റ്റാളില്‍ സുജാത എന്ന സ്ത്രീയെ കുങ്കുമമണിയാതെ കണ്ടു. ഇതോടെ പേരെന്താണെന്നും എന്തുകൊണ്ടാണ് നെറ്റിയില്‍ കുങ്കുമം ഇല്ലാത്തതെന്നും എംപി ചോദിച്ചു. എന്തിനാണ് നിങ്ങളുടെ സ്റ്റാളിന് വൈഷ്ണവി എന്ന് പേരിട്ടിരിക്കുന്നത്. നിങ്ങളുടെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തണം. നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടല്ലോ. കുങ്കുമം ധരിക്കാതിരിക്കാന്‍ ആരെങ്കിലും നിങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നുണ്ടോയെന്നും നിങ്ങള്‍ മതപരിവര്‍ത്തനം നടത്തുന്നുണ്ടോയെന്നും എംപി ആളുകള്‍ നോക്കി നില്‍ക്കെ ചോദിച്ചു. കൂടെയുണ്ടായിരുന്ന എംഎല്‍എ തടയാന്‍ ശ്രമിച്ചെങ്കിലും എംപി അടങ്ങിയില്ല.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

സംഭവം വിവാദമായതിന് പിന്നാലെ എംപിക്കെതിരെയും ബിജെപിക്കെതിരെയും കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയുടെ യഥാര്‍ഥ സംസ്കാരമാണ് എംപിയിലൂടെ പുറത്തുവന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts