ക്ലാസന്റെയും ക്യാപ്റ്റന്റെ ക്ലാസോടെ കളിച്ച ഡുമിനിയുടെയും നല്ല ഫസ്റ്റ് ക്ലാസ് തല്ല്… ഇന്ത്യൻ നിര ക്ലോസ്.

സെഞ്ചൂറിയന്‍: നിര്‍ണായകമായ രണ്ടാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയെ ആറു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്കയുടെ ഉജ്ജ്വല തിരിച്ചുവരവ്. ഇന്ത്യ നല്‍കിയ 189 റണ്‍സെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയുയര്‍ത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഹെന്റിച്ച് ക്ലാസനും ക്യാപ്റ്റന്‍ ജെപി ഡുമിനിയും ചേര്‍ന്ന് ഇന്ത്യയെ തല്ലിച്ചതയ്ക്കുകയായിരുന്നു.

അർധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയുടെയും (79) എം.എസ്. ധോണിയുടെയും (52) മികവിലാണ് ഇന്ത്യൻ മികച്ച സ്കോർ കണ്ടെത്തിയത്. 18.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-1ന് ഒപ്പമെത്തുകയും ചെയ്തു.

  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു

തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നേടാനായെങ്കിലും മൂന്നാം വിക്കറ്റില്‍ ക്ലാസെന്‍-ഡുമിനി സഖ്യം വെടിക്കെട്ട് ബാറ്റിങിലൂടെ കളി ഇന്ത്യയില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു. വെറും 30 പന്തില്‍ മൂന്നു ബൗണ്ടറികളും ഏഴു പടുകൂറ്റന്‍ സിക്‌സറുമടക്കം 69 റണ്‍സാണ് ക്ലാസെന്‍ വാരിക്കൂട്ടിയത്. ഡുമിനി 40 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെടെ 64 റണ്‍സോടെ പുറത്താവാതെ നിന്നു. ക്ലാസെന്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.

  പരോളിലിറങ്ങി മുങ്ങി എമ്പുരാൻ അടക്കമുളള സിനിമകളിൽ അഭിനയിച്ചുപോന്ന കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts