പുതുവർഷ പാർട്ടിക്ക് ശേഷം സമീപത്തെ കെട്ടിടത്തിലെ മൂന്നാം നിലയിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം.

ബെംഗളൂരു : പുതുവർഷ പാർട്ടിക്ക് ശേഷം സമീപത്തെ കെട്ടിടത്തിലേക്ക് ചാടാൻ ശ്രമിച്ച യുവാവിന് കാലം തെറ്റി നിലത്ത് വീണ് ദാരുണാന്ത്യം.

കൊട്ടിഗെ പാളയയിലാണ് ശനിയാഴ്ച അർദ്ധരാത്രി ദാരുണ സംഭവം നടന്നത്, ഒഡീഷ സ്വദേശി ചന്ദ്രകാന്ത് അക്ക ബാപ്പി (30) ആണ് മരിച്ചത് എന്ന് തിരിച്ചറിഞ്ഞു.

ഒരു 4 നിലക്കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് യുവാവ് സുഹുത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്, മറ്റ് ചില സുഹൃത്തുക്കൾ സമീപത്തെ 4 നില കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ താമസിക്കുന്നുണ്ടായിരുന്നു.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

മറ്റൊരു പാർട്ടി കഴിഞ്ഞ് മദ്യപിച്ച് മുറിയിൽ എത്തിയ യുവാവിനെ സമീപത്തെ കെട്ടിടത്തിൽ പാർട്ടി നടത്തുന്ന സുഹൃത്തുകൾ അവിടേക്ക് ക്ഷണിക്കുകയായിരുന്നു, അതിൽ ബാപ്പിയുടെ സഹോദരനും ഉണ്ടായിരുന്നു.

മൂന്നാം നിലയുടെ ജനലിലൂടെ സമീപത്തെ കെട്ടിടത്തിലേക്ക് ചാടാൻ ശ്രമിക്കവെ പിടിവിട്ട് താഴെ പതിക്കുകയായിരുന്നു, ശരീരത്തിൽ കൂടുതൽ ഒടിപ്പുകൾ പറ്റിയിട്ടുണ്ട്, സുഹൃത്തുക്കൾ എല്ലാം ചേർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.

  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്

യുവാവിൻ്റെ ഒഡീഷയിലെ ബന്ധുക്കളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്.

പാർട്ടിയിൽ മുറിക്കാൻ കഴിയാത്തെ കേക്കിൻ്റെ ചിത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
[masterslider id="10"]

Related posts