ജഴ്‌സിയൂരി വീശി നഗ്നയായി സ്റ്റേഡിയത്തിൽ അർജന്റീന ആരാധികയുടെ വിജയാഘോഷം; വീഡിയോ വൈറൽ

ദോഹ: ലോകകപ്പ് 2022 ൽ അര്‍ജന്റീനയുടെ വിജയം തന്റെ ജഴ്‌സി അഴിച്ച് ആഘോഷിച്ച ആരാധികയെ ഖത്തര്‍ ജയിലിലടക്കാൻ സാധ്യത. കളി കാണാന്‍ ഗ്രൗണ്ടിലെത്തിയ കാണികള്‍ പാലിക്കേണ്ട നിയമങ്ങളുണ്ടെന്ന് നേരത്തെ തന്നെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു. പുരുഷന്മാരും സ്ത്രീകളും അവരുടെ ചുമലുകളും കാല്‍മുട്ടുകള്‍ വരേയും മറയ്ക്കണം എന്നാണ് അധികൃതർ നിഷ്‌കര്‍ഷിച്ചിരുന്നത്.

എന്നാൽ പെനാല്‍റ്റി കിക്കില്‍ മോന്റിയേല്‍ പന്ത് വലയിലെത്തിച്ചതിന് പിന്നാലെയാണ് ആരാധിക തന്റെ ജഴ്‌സി ഊരി ആഘോഷിച്ചത്. ക്യാമറ കണ്ണുകളില്‍ പതിഞ്ഞ ഈ വിഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ലോകകപ്പ് കാണാന്‍ എത്തുന്ന സന്ദര്‍ശകര്‍ പ്രാദേശിക സംസ്‌കാരത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും വസ്ത്രധാരണത്തില്‍ അതിരുകള്‍ വിടരുതെന്നും ഖത്തര്‍ ടൂറിസം വിഭാഗം പ്രതികരിച്ചു. എങ്കിലും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റോ മറ്റ് നടപടികളോ ഇതുവരെ ഉണ്ടായിട്ടില്ല.

  കർണാടകയിൽ തടങ്കലിലാക്കി ഇഞ്ചി കൃഷിയിടത്തിൽ അടിമവേല: രണ്ട് മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി
  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു

മറ്റ് ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഈ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയ ആതിഥേയ രാജ്യമായി ഖത്തര്‍ ഇതിനോടകം മാറിക്കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ മണ്ഡ്യ സന്ദർശനം; സംസ്ഥാന ആവശ്യങ്ങൾ നിരത്തി സിദ്ധരാമയ്യ; പ്രധാനമന്ത്രിക്ക് 18 ഇന വികസന നിവേദനം; മേക്കാദാട്ടുവും എയിംസും പട്ടികയിൽ
[masterslider id="10"]

Related posts

Click Here to Follow Us