പ്രധാനമന്ത്രിയുടെ മണ്ഡ്യ സന്ദർശനം; സംസ്ഥാന ആവശ്യങ്ങൾ നിരത്തി സിദ്ധരാമയ്യ; പ്രധാനമന്ത്രിക്ക് 18 ഇന വികസന നിവേദനം; മേക്കാദാട്ടുവും എയിംസും പട്ടികയിൽ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാണ്ഡ്യ സന്ദർശനത്തിനിടെ കർണാടകയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള 18 പ്രധാന ആവശ്യങ്ങളടങ്ങുന്ന നിവേദനം സമർപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനം നേരിടുന്ന രൂക്ഷമായ പ്രതിസന്ധികളും ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. ബെംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.

റെയിൽവേ, ജലസേചനം, സാമ്പത്തിക വിഹിതം തുടങ്ങിയ മേഖലകളിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന കോലാർ റെയിൽവേ കോച്ച് ഫാക്ടറി പുനരുജ്ജീവിപ്പിക്കുക, ബെംഗളൂരു-മൈസൂർ അതിവേഗ റെയിൽ ഇടനാഴി യാഥാർത്ഥ്യമാക്കുക, സബർബൻ റെയിൽ പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുക തുടങ്ങിയവയാണ് റെയിൽവേ മേഖലയിലെ പ്രധാന ആവശ്യങ്ങൾ. കൂടാതെ, നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 26,000 കോടി രൂപയുടെ പ്രത്യേക പാക്കേജും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.

  സ്വര്‍ണവിലയില്‍ വര്‍ധന

ജലസേചന മേഖലയിൽ മേക്കാദാട്ടു, മഹാദായി പദ്ധതികൾക്ക് എത്രയും വേഗം കേന്ദ്രാനുമതി നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഭദ്ര അപ്പർ റിവർ പ്രോജക്റ്റിന് ദേശീയ പദവി നൽകണമെന്നും ഇതിനായുള്ള 5,300 കോടി രൂപയുടെ സബ്‌സിഡി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റുകളും ജൽ ജീവൻ മിഷൻ ഫണ്ടുകളും ഉൾപ്പെടെയുള്ള സാമ്പത്തിക വിഹിതങ്ങൾ അടിയന്തരമായി കൈമാറണമെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.

  മാസപ്പിറവി കണ്ടില്ല; ബെം​ഗളൂരുവിൽ പെരുന്നാൾ ശനിയാഴ്ച; റംസാൻ 30 പൂർത്തിയാക്കി വിശ്വാസികൾ ഈദിലേക്ക്

സംവരണ നയങ്ങൾ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക, കല്യാൺ കർണാടക മേഖലയുടെ വികസനത്തിനായി പ്രതിവർഷം 5,000 കോടി രൂപ അനുവദിക്കുക, റായ്ച്ചൂരിൽ എയിംസ് ആശുപത്രി സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും സിദ്ധരാമയ്യ മുന്നോട്ടുവെച്ചു. കർണാടകയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ഈ ആവശ്യങ്ങൾ പ്രധാനമന്ത്രി അനുഭാവപൂർവ്വം പരിഗണിക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയ് മെയ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും; സഖ്യനീക്കങ്ങളുമായി ടി.വി.കെ
[masterslider id="10"]

Related posts

Click Here to Follow Us