ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്ന് മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു

ബെംഗളൂരു; ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി പെണ്‍കുട്ടിയ്ക്ക നേരെ പീഡനം. സുഹൃത്തിനെക്കണ്ട് മടങ്ങും വഴിയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ബൈക്ക് ടാക്‌സി ഡ്രൈവറും അയാളുടെ സുഹൃത്തും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് ബെംഗളൂരു സ്വദേശികളായ അറാഫത്ത്, ഷിഹാബുദ്ദീന്‍ എന്നിവര്‍ പോലീസ് പിടിയിലായി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ഫ്രീലാന്‍സ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി കേരളത്തില്‍നിന്ന് ബെംഗളൂരുവില്‍ എത്തിയ പെണ്‍കുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. സുഹൃത്തിനെ വീട്ടില്‍ സന്ദര്‍ശിച്ചശേഷം രാത്രി വൈകി മടങ്ങാനാണ് പെണ്‍കുട്ടി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്.

  97-ാം ജന്മവാർഷികത്തിൽ 'അണ്ണാവരുവിനെ സ്മരിച്ച് ആരാധകരും കുടുംബാംഗങ്ങളും

പെണ്‍കുട്ടിക്ക് സ്ഥലപരിചയം കാര്യമായിട്ടില്ലെന്നു മനസ്സിലാക്കിയ ബൈക്ക് ടാക്‌സി ഡ്രൈവര്‍ പെണ്‍കുട്ടിയെ മറ്റൊരു വഴിയിലൂടെ കൊണ്ടുപോകുയും ഇയാളുടെ കൂട്ടുകാരനെ വിളിച്ചുവരുത്തുകയും ചെയ്തു. തുടര്‍ന്ന ഇരുവരും ചേര്‍ന്നാണ്  പെൺകുട്ടിയെ പീഡിപ്പിച്ചത്.

ഇവിടെനിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ ശനിയാഴ്ച രാവിലെയാണ് സുഹൃത്തുക്കള്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയതും. പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്.

  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം

രാത്രി വൈകി ബൈക്ക് ടാക്‌സി ഉപയോഗിക്കുന്ന ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ബെംഗളൂരു പൊലീസ് നിര്‍ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബുദ്ധ സന്യാസിയുടെ കൊലപാതകം: മൂന്ന് പ്രതികൾ പിടിയിൽ; സംഭവം പണത്തിന് വേണ്ടിയെന്ന് പോലീസ്
[masterslider id="10"]

Related posts