ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഗോപുരങ്ങൾ പൊളിച്ചു മാറ്റി

ബെംഗളൂരു: വിവാദത്തിനൊടുവിൽ മൈസൂരു-ഊട്ടി റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലുള്ള ഗോപുരങ്ങള്‍ പൊളിച്ചുമാറ്റി. പകരം കലശം മാതൃക സ്ഥാപിച്ചു.

മുകളില്‍ ഗോപുരങ്ങള്‍ ഉള്ള കേന്ദ്രം പള്ളിയാണെന്നും പൊളിക്കുമെന്നും മൈസൂരുവിലെ ബി.ജെ.പി എം.പി പ്രതാപസിംഹ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.

ഇതോടെയാണ് കര്‍ണാടക ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ലിമിറ്റഡ് (കെ.ആര്‍.ഐ.ഡി.എല്‍.) അധികൃതര്‍ ഗോപുരങ്ങള്‍ മാറ്റിയത്. കെ.ആര്‍.ഐ.ഡി.എലാണ് സിറ്റി കോര്‍പറേഷനുവേണ്ടി ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയത്.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

ബി.ജെ.പി. നേതാവും എം.എല്‍.എ.യുമായ എസ്.എ. രാമദാസിന്‍റെ മണ്ഡലത്തിലാണ് ബസ് കാത്തിരിപ്പുകേന്ദ്രമുള്ളത്. മൈസൂരു കൊട്ടാരത്തിന്‍റെ സാദൃശ്യം ലഭിക്കാനാണ് മുകളില്‍ ഗോപുരങ്ങള്‍ നിര്‍മിച്ചതെന്നാണ് രാമദാസ് പറയുന്നത്. ബി.ജെ.പിയുടെ നീക്കത്തെ കോണ്‍ഗ്രസ് പരിഹസിച്ചു. കര്‍ണാടകയില്‍ നിരവധി സര്‍ക്കാര്‍ ഓഫിസുകളുടെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഇത്തരത്തില്‍ താഴികക്കുടങ്ങള്‍ ഉണ്ട്. ഇതെല്ലാം അവര്‍ പൊളിക്കുമോയെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
[masterslider id="10"]

Related posts