കവർച്ചയ്ക്ക് എത്തിയ ആൾ വീടിനുള്ളിൽ മരിച്ച നിലയിൽ

death

ബെംഗളൂരു: വിദേശ യാത്ര കഴിഞ്ഞ് വീട്ടിൽ എത്തിയ ദമ്പതികൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന മൃതദേഹം.

വീ​ട്ടി​ലെ പൂ​ജാ​മു​റി​യു​ടെ ഫാ​നി​ല്‍ ഒ​രു ക​വ​ര്‍​ച്ച​ക്കാ​ര​ന്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാണ് കണ്ടത് . ര​ക്ഷ​പ്പെ​ടാ​ന്‍ ഏ​റെ വ​ഴി​ക​ളു​ണ്ടാ​യി​ട്ടും ക​ള്ള​ന്‍ എ​ന്തി​നാ​ണ്​ ഇ​വി​ടെ തൂ​ങ്ങി​മ​രി​ച്ച​തെ​ന്ന സം​ശ​യം പോലീ​സി​​നെ​യും കു​ഴ​ക്കു​ന്നു.

ഇ​ന്ദി​രാ​ന​ഗ​റി​ലെ ഈ​ശ്വ​ര്‍ ന​ഗ​റി​ലെ വീ​ട്ടി​ലാ​ണ്​ സം​ഭ​വം. 46കാ​ര​നാ​യ അ​സം സ്വ​ദേ​ശി ദി​ലീ​പ്​ ബ​ഹ​ദൂ​ര്‍ എ​ന്ന ദി​ലീ​പ്​ കു​മാ​റാ​ണ്​ മ​രി​ച്ച​ത്. വീ​ട്ടു​ട​മ​സ്ഥ​നാ​യ സോ​ഫ്​​റ്റ്​​വെ​യ​ര്‍ ആ​ര്‍​ക്കി​ടെ​ക്​​ച​ര്‍ ശ്രീ​ധ​ര്‍ സാ​മ​ന്ത​റോ​യും ഭാ​ര്യ​യും സെ​പ്​​റ്റം​ബ​ര്‍ 20നാ​ണ്​ യൂ​റോ​പ്​​ യാ​ത്ര​ക്കാ​യി പു​റ​പ്പെ​ട്ട​ത്. ഒ​ക്​​ടോ​ബ​ര്‍ 20ന്​ ​പു​ല​ര്‍​ച്ചെ 4.30ന്​ ​തി​രി​ച്ചെ​ത്തി. താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ച്‌​ വീ​ട്​ തു​റ​ക്കാ​നാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന്​ ആ​ശാ​രി​യെ വി​ളി​ച്ച്‌​ വാ​തി​ല്‍ തു​റ​ന്നു. പി​റ​കി​ലെ വാ​തി​ലും തു​റ​ന്നു​ കി​ട​ന്ന​ത്​ ക​ണ്ട​തോ​ടെ ശ്രീ​ധ​ര്‍ പോലീ​സി​നെ വി​ളി​ച്ചു. പോലീ​സ്​ എ​ത്തും മു​മ്പേ സ്വ​കാ​ര്യ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രെ​ത്തി ജ​ന​ല്‍ വ​ഴി പൂ​ജാ​മു​റി​യി​ല്‍ ക​ട​ന്നു. അ​പ്പോ​ഴാ​ണ്​ മോ​ഷ്ടാ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

പോലീ​സ്​ എ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. ഭ​വ​ന മോ​ഷ​ണ​ക്കേ​സു​ക​ളി​ല​ട​ക്കം നേ​ര​ത്തേ പ്ര​തി​യാ​ണ്​ മ​രി​ച്ച ദി​ലീ​പ്​ കു​മാ​ര്‍. നേ​ര​ത്തേ ഇ​യാ​ള്‍ ജെ.​ബി ന​ഗ​റി​ലെ കോ​ടി​ഹ​ള്ളി​യി​ലാ​യി​രു​ന്നു താ​മ​സം. പോലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts