‘ഇന്ത്യന്‍’ സിനിമയിലെ സേനാപതിയുടെ വാക്കുകള്‍ പോലെ ജനങ്ങളുടെ ഉണര്‍വ്വിനെ ലക്‌ഷ്യം വെച്ച് കമല്‍ ഹാസന്‍ : പാര്‍ട്ടിയുടെ ഔദ്യോഗിക നാമധേയം ഫെബ്രുവരി 21 നു പ്രഖ്യാപിക്കും …തുടര്‍ന്ന്‍ സംസ്ഥാനപര്യടനവും

ചെന്നൈ :  ഉലക നായകന്റെ രാഷ്രീയ  രംഗപ്രവേശനം സംബന്ധിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഇതോടെ വ്യക്തമായ ഉത്തരം ലഭിച്ചു കഴിഞ്ഞു ….!  തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയാവാന്‍ ഒരുങ്ങുന്ന പാര്‍ട്ടിയുടെ നാമം അടുത്ത മാസം 21 നു പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി ….തുടര്‍ന്ന് സംസ്ഥാനമോട്ടുക്ക് പര്യടനമെന്ന പദ്ധതിയും തയാറാക്കിയിട്ടുണ്ട് ..ആദ്യ പടിയായി കമലിന്റെ തന്നെ ജന്മ സ്ഥലമായ രാമനാഥപുരത്ത് നിന്നും യാത്രയ്ക്ക് തുടക്കം കുറിക്കും …മാറ്റമില്ലാതെ തുടരുന്ന തമിഴ് രാഷ്ട്രീയ സാഹചര്യത്തിനു എതിരെ തന്നെയാണ് തന്റെ നീക്കമെന്ന് അദ്ദേഹം ആദ്യമേ സൂചിപ്പിച്ചു കഴിഞ്ഞു …ഇതിനായി ജന പിന്തുണയാണ് തനിക്ക് ആവശ്യമെന്നും  അദ്ദേഹം അഭ്യര്‍ത്ഥിച്ചു …പാര്‍ട്ടിക്ക് ഒരു ഗ്ലാമര്‍ പരിവേഷമല്ല താന്‍ ആഗ്രഹിക്കുന്നതെന്നും മറിച്ചു ജനങ്ങളുടെ നന്മയാണ് ആപ്തവാക്യമായി നെഞ്ചിലേറ്റിയിരിക്കുന്നതെന്നാണ്  കമലിന്റെ പക്ഷം …..

  നാരങ്ങാവെള്ളം കുടിച്ചാൽ ഗ്യാസ് വരുമോ? ബെംഗളൂരുവിലെ കഫേയിൽ വന്നാൽ വരും, പക്ഷെ ബില്ലിലാണെന്ന് മാത്രം!

സംസ്കാരത്തെ ഉയര്‍ത്തിപിടിക്കുന്ന വീര്യം മാത്രമല്ല       രാഷ്ട്രീയവും ,സാമൂഹികവുമായ മാറ്റങ്ങളിലും ഈ ഉണര്‍വ്വ്   പ്രകാശിപ്പിക്കണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു ….രാമനാഥപുരത്ത് നിന്നും   തുടക്കമിടുന്ന പര്യടനം മധുര ,ഡിണ്ടിഗല്‍   എന്നിവിടങ്ങളില്‍ കൂടി ഉണ്ടാകും …”ഒരു യാത്രക്കായി ഞാന്‍   ഒരുങ്ങി കഴിഞ്ഞു … ഒരുമിച്ചു കൈകോര്‍ക്കാം ഈ അവസരത്തില്‍ …അടുത്ത്    തന്നെ കാണാം …”  കമല്‍ കുറിച്ചു ….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "സ്കാനിംഗ് നടക്കില്ല സഖാവേ... ചില്ലറയുണ്ടോ വരാൻ? ബെവ്‌കോ വീണ്ടും പഴയ പടി!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ 'പച്ചിലക്കവചം' ചൂടി ബൈക്ക് യാത്രക്കാരൻ
[masterslider id="10"]

Related posts

Click Here to Follow Us