ഐടി ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിലെ ആപ്പ് ഓട്ടോ ഡ്രൈവറായി യുവതി; ഓട്ടോ സ്റ്റിയറിംഗ് പിടിച്ചതിന് പിന്നിലെ കാരണം അച്ഛൻ; അറിയാൻ വായിക്കാം

ബെംഗളൂരു: പിതാവിന്റെ അപ്രതീക്ഷിത വേർപാടിനെത്തുടർന്ന് അമ്മയ്ക്ക് കൂട്ടായിരിക്കാനും സ്വന്തം സമയത്തിന് മുൻഗണന നൽകാനുമായി കോർപ്പറേറ്റ് ഐടി ജോലി ഉപേക്ഷിച്ച് റാപ്പിഡോ ഓട്ടോ ഡ്രൈവറായി മാറി യുവതി. തൻവി എന്ന ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബെംഗളൂരു സ്വദേശിയായ യുവതിയുടെ പ്രചോദനാത്മകമായ ഈ ജീവിതകഥ പുറത്തുവന്നത്. ഐടി മേഖലയിലെ നൈറ്റ് ഷിഫ്റ്റ് ജോലിയുടെ തിരക്കുകൾക്കിടയിലാണ് യുവതിക്ക് പിതാവിനെ നഷ്ടമാകുന്നത്. ഇതോടെ ഒറ്റയ്ക്കായ അമ്മയെ പരിചരിക്കാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും ജോലിയിലെ അമിത ജോലിഭാരം തടസ്സമായി. തുടർന്ന് അമ്മയ്ക്ക് തണലാകാൻ ഐടി ജോലി ഉപേക്ഷിക്കാൻ…

Read More

ഈ മാസം സംസ്ഥാനത്ത് ബാങ്കുകൾക്ക് 10 ദിവസം അവധി; എന്നെല്ലാം എന്നറിയാൻ വായിക്കാം

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്ക് ശാഖകൾക്ക് ആകെ 10 ദിവസം അവധിയായിരിക്കും. ദേശീയ അവധികൾ, പ്രദേശിക ആഘോഷങ്ങൾ, സാധാരണ വാരാന്ത്യ അവധികളായ രണ്ടാം-നാലാം ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടെയാണ് ഇത്. ഗാന്ധി ജയന്തി പ്രമാണിച്ചുള്ള അവധിയോടെയാണ് മാസത്തിലെ ബാങ്ക് അവധികൾ ആരംഭിച്ചത്. ദസറ ആഘോഷങ്ങൾ, മഹാനവമി, ആയുധപൂജ, വിജയദശമി, വാൽമീകി ജയന്തി എന്നീ പ്രാദേശിക ആഘോഷങ്ങളും ഈ മാസത്തിലെ ബാങ്ക് പ്രവർത്തനങ്ങളെ ബാധിക്കും. ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുമെങ്കിലും ഓൺലൈൻ ബാങ്കിങ്, മൊബൈൽ ബാങ്കിങ്, എ.ടി.എം സേവനങ്ങൾ എന്നിവ സാധാരണ പോലെ തടസ്സമില്ലാതെ ലഭ്യമാകും. നേരിട്ട്…

Read More

വാഹനാപകടം: രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. വാരാന്ത്യ അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഷോപ്പിങ്ങിന് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. നാല് നഴ്സുമാരും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറുമാണ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്. കോട്ടയം പാലാ സ്വദേശിനി ജെയ്സിമോൾ മാത്യു (36), കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ സ്വദേശിനി ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാർ. തമിഴ്നാട് സ്വദേശികളായ ദേവമണി ഹെപ്സിബ (33), വിജയലക്ഷ്മി (36) എന്നിവരാണ് മരണപ്പെട്ട മറ്റ് നഴ്സുമാർ. ദേവമണി തഞ്ചാവൂർ പട്ടുകോട്ട സ്വദേശിനിയും…

Read More

അൽഖാഇദ പിന്തുണ, സ്ത്രീകളോട് വെറുപ്പ്; വിമാനത്തിൽ ക്യാപ്റ്റനെ കുത്തിപ്പരുക്കേൽപ്പിച്ച കോ-പൈലറ്റ് “ഹമാം അൽ ഹമ്മാമി”യുടെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിയാമോ

ദുബായ്: തെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ വച്ച് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച ഒമാനി കോ-പൈലറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഒമാൻ സ്വദേശിയായ ഹമാം അൽ-ഹമ്മാമിയാണ് ആക്രമണത്തിന് പിന്നിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. തീവ്രവാദ സ്വഭാവമുള്ള ആശയങ്ങളിൽ ആകൃഷ്ടനായതിനെ തുടർന്ന് വിമാനം പറത്തുന്നതിൽ നിന്ന് ഒമാൻ ഇയാളെ വിലക്കിയിരുന്നുവെങ്കിലും പിന്നീട് ഫ്ലൈ ദുബായ് ഇയാളെ ജോലിക്ക് എടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സൗദി അറേബ്യ കസ്റ്റഡിയിലെടുത്ത ഹമാം അൽ-ഹമ്മാമിയെ യു.എ.ഇക്ക് കൈമാറിയിട്ടുണ്ട്. നിലവിൽ യു.എ.ഇയിൽ കസ്റ്റഡിയിലുള്ള ഇയാൾ ഭീകരവിരുദ്ധ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിന്…

Read More

ഭരണപക്ഷത്തിന് ഞെട്ടൽ, ബിജെപിയിൽ രാഷ്ട്രീയ ഭൂകമ്പം; അപ്രതീക്ഷിതമായി രാജി സമർപ്പിച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം: ബിജെപിക്ക് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തുനിന്ന് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ കൂടിയായ ആർ. ശ്രീലേഖ രാജി വെച്ചു. തൻ്റെ രാജിക്കത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് അവർ കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. നിലവിൽ ഒരു സ്വതന്ത്ര കൗൺസിലറുടെ പിന്തുണയോടെ കോർപ്പറേഷൻ ഭരണം നടത്തുന്ന ബിജെപിക്ക് അപ്രതീക്ഷിതമായ ഈ രാജി വൻ രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. മേയർ വി. വി. രാജേഷിന്റെ ഓഫിസിലാണ് ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചത്. ബിജെപി ഭരണസമിതിക്ക് നിർണായക ഭൂരിപക്ഷം…

Read More

ഇന്ദിരാനഗറിലെ ഗ്യാസ് ഏജൻസിയിൽ നിന്ന് 65 എൽ.പി.ജി സിലിണ്ടറുകൾ മോഷ്ടിച്ച് തമിഴ്നാട്ടിൽ മറിച്ചുവിറ്റു; വയോധികന്‍ പിടിയിൽ

ബെംഗളൂരു: ഗ്യാസ് ഏജൻസിയിൽ നിന്ന് ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ മോഷ്ടിച്ച് തമിഴ്‌‌നാട്ടിൽ വിറ്റ 64-കാരനെ ബെംഗളൂരു ഇന്ദിരാനഗർ പോലീസ് അറസ്റ്റ് ചെയ്തു. കസ്തൂരിനഗർ സ്വദേശിയായ ജയശീലൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 4.41 ലക്ഷം രൂപ വിലമതിക്കുന്ന 65 എൽ.പി.ജി സിലിണ്ടറുകളും 2.49 ലക്ഷം രൂപയും കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. ഇന്ദിരാനഗറിലെ പ്രമുഖ ഗ്യാസ് ഏജൻസിയിലെ ഡെലിവറി മാനായി ജോലി ചെയ്തു വരികയായിരുന്നു ജയശീലൻ. ഓഗസ്റ്റ് 13-ന് രാത്രി ഏജൻസിയുടെ ഡിപ്പോയിൽ ഗുഡ്സ് വാഹനത്തിൽ കയറ്റിവെച്ചിരുന്ന 173 എൽ.പി.ജി സിലിണ്ടറുകളിൽ…

Read More

നടി രാണ്യ റാവുവിന് 270.8 കോടി രൂപ പിഴ ചുമത്തി കസ്റ്റംസ്

ബെംഗളൂരു: വൻ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ച് 102.5 കോടി രൂപ വിലമതിക്കുന്ന 127 കിലോയിലധികം സ്വർണ്ണം ഇന്ത്യയിലേക്ക് കടത്തിയ കേസിൽ നടി ഹർഷവർദ്ധിനി രാണ്യ എന്ന രാണ്യ റാവുവിനും മറ്റ് മൂന്ന് പേർക്കുമായി 270.8 കോടി രൂപ പിഴ ചുമത്തി കസ്റ്റംസ് വകുപ്പ്. ബെംഗളൂരു എയർപോർട്ട് ജോയിന്റ് കമ്മീഷണർ സന്ദീപ് ഗുഞ്ചാൽ പുറപ്പെടുവിച്ച ഉത്തരവിൽ സ്വർണ്ണക്കടത്തിന്റെ പ്രധാന ഉത്തരവാദി രാണ്യയാണെന്ന് വ്യക്തമാക്കുകയും 102.5 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്ന തരുൺ കൊണ്ടൂരു രാജുവിന് 62.1 കോടി രൂപയും സാഹിൽ സകരിയ…

Read More

കഴിവുകേട്ട സർക്കാർ പ്രധാനമന്ത്രിക്ക് ഫാഷനും യാത്രയും മാത്രം അറിയാം”; മോദിക്കെതിരെ രൂക്ഷവിമർശനവുമായി ദിപ്കെ, മുംബൈയിൽ സംഘർഷാവസ്ഥ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങളെയും വസ്ത്രധാരണത്തെയും രൂക്ഷമായി വിമർശിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ദിപ്കെ. സാധാരണക്കാരൻ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണം ഉപയോഗിച്ചാണ് പ്രധാനമന്ത്രി വിദേശയാത്രകൾ നടത്തുന്നതെന്ന് ദിപ്കെ ആരോപിച്ചു. ഫാഷൻ ബോധവും വിദേശ പര്യടനങ്ങളും അല്ലാതെ രാജ്യത്തെ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മഹാരാഷ്ട്ര സർക്കാരിന്റെയും പോലീസിന്റെയും വിലക്ക് ലംഘിച്ച് ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിലെ ചരിത്രപ്രസിദ്ധമായ ശിവാജി പാർക്കിൽ സംഘടിപ്പിച്ച കൂറ്റൻ പ്രതിഷേധ പരിപാടിയിൽ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ദിപ്കെ.…

Read More

ബെംഗളൂരുവിൽ ക്രമസമാധാന ലംഘനം: രണ്ടു വെവ്വേറെ സംഭവങ്ങളിലായി സ്ത്രീ ഉൾപ്പെടെ 19 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ ക്രമസമാധാന ലംഘനവും അക്രമവും നടത്തിയ സംഭവങ്ങളിൽ ബനശങ്കരി, സുബ്രഹ്മണ്യപൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി സ്ത്രീ ഉൾപ്പെടെ 19 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബനശങ്കരിയിൽ നിർമ്മാണ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടുപേരും, സുബ്രഹ്മണ്യപൂരിൽ ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയ സംഭവത്തിൽ 11 പേരുമാണ് പിടിയിലായത്. ബനശങ്കരിയിലെ സ്വകാര്യ അപ്പാർട്ട്മെന്റിന് സമീപമുള്ള തൊഴിലാളി ഷെഡിൽ ഒക്ടോബർ ഒന്നാം തീയതി രാത്രിയിലായിരുന്നു ആദ്യ സംഭവം. മദ്യപിച്ചെത്തിയ ഒരു കൂട്ടം നിർമ്മാണ തൊഴിലാളികൾ തമ്മിൽ വാക്കേറ്റവും തുടർന്ന് വൻ സംഘർഷവും ഉണ്ടാകുകയായിരുന്നു. ഉത്തർപ്രദേശ്, പശ്ചിമ…

Read More

പി.ജി കേന്ദ്രങ്ങളിൽ കവർച്ച നടത്തുന്ന തമിഴ്നാട് സ്വദേശി ബെംഗളൂരുവിൽ പിടിയിൽ; 3.3 ലക്ഷത്തിന്റെ തൊണ്ടിമുതലുകൾ പിടിച്ചെടുത്തു

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പി.ജി) താമസകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് തുടർച്ചയായി മോഷണം നടത്തിവന്ന 20-കാരനെ മടിവാള പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ഹരിഹരനാണ് പിടിയിലായത്. ഇയാളിൽ നിന്ന് മൂന്ന് ലാപ്‌ടോപ്പുകൾ, നാല് മൊബൈൽ ഫോണുകൾ, ഒരു ഇരുചക്രവാഹനം എന്നിവയുൾപ്പെടെ ഏകദേശം 3.3 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ പോലീസ് വീണ്ടെടുത്തു. സെപ്റ്റംബർ 17-ന് പുലർച്ചെ 3-നും 7.30-നും ഇടയിൽ മടിവാളയിലെയും സമീപത്തെയും പി.ജി മുറികളിൽ നിന്ന് അഞ്ച് ലാപ്‌ടോപ്പുകളും ഒരു മൊബൈൽ ഫോണും മോഷണം പോയതായി താമസക്കാരൻ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.…

Read More