യാത്രക്കാർ ശ്രദ്ധിക്കുക; റെയിൽവേ സ്റ്റേഷൻ പുനർവികസനം: ട്രെയിൻ സർവീസുകളിൽ താൽക്കാലിക മാറ്റം

ബെംഗളൂരു: തുംകൂർ റെയിൽവേ സ്റ്റേഷന്റെ പുനർവികസന പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ചില ട്രെയിനുകളുടെ ഗതാഗതത്തിൽ താൽക്കാലിക മാറ്റങ്ങൾ വരുത്തിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒക്ടോബർ 23 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് മാറ്റങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ചില ട്രെയിൻ സർവീസുകൾ പൂർണ്ണമായും റദ്ദാക്കിയപ്പോൾ മറ്റ് ചില ട്രെയിനുകളുടെ പുറപ്പെടൽ സമയം പുനഃക്രമീകരിക്കുകയും റൂട്ടിൽ വഴിമധ്യേ സമയനിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ പുതിയ ട്രെയിൻ ഷെഡ്യൂളുകൾ കൃത്യമായി പരിശോധിച്ച് യാത്രകൾ ആസൂത്രണം ചെയ്യണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു. തുമകൂർ-ബെംഗളൂരു മെമു ട്രെയിൻ…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യത; ബെംഗളൂരുവിൽ ഉൾപ്പടെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദേശം നൽകി. ദക്ഷിണ ഉൾനാടൻ കർണാടകയിലെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബെംഗളൂരു നഗരത്തിലും മഴ ലഭിക്കാനിടയുള്ളതിനാൽ നഗരവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഒക്ടോബർ 21 മുതൽ 24 വരെ ദക്ഷിണ ഉൾനാടൻ കർണാടകയിൽ ശക്തമായ മഴ തുടർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കർണാടകയിലെ വിവിധ ജില്ലകളിൽ ഒക്ടോബർ 25 വരെ മഞ്ഞ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ തീവ്രതയും പ്രാദേശിക…

Read More

ബെംഗളൂരുവിന്റെ 6 ഭാഗങ്ങളിൽ എലിവേറ്റഡ് ഇടനാഴികളുടെ നിർമ്മാണത്തിനുള്ള ടെൻഡർ; 1640 കോടി രൂപ ചെലവ് – എവിടെ നിന്ന് എവിടേക്ക്?

road

ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി കർണാടക സർക്കാർ സുപ്രധാന നടപടിയുമായി രംഗത്ത്. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ആറ് പ്രധാന റൂട്ടുകളിൽ എലിവേറ്റഡ് ഇടനാഴികൾ, ഫ്ലൈഓവറുകൾ, ഗ്രേഡ് സെപ്പറേറ്ററുകൾ എന്നിവയുടെ നിർമ്മാണത്തിനായി ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ബി-സ്മൈൽ) വമ്പൻ ടെൻഡർ ക്ഷണിച്ചു. വാഹനയാത്രക്കാർക്ക് സിഗ്നൽ രഹിതവും സുഗമവുമായ ഗതാഗതം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ ആറ് പദ്ധതികളുടെയും ആകെ സിവിൽ ചെലവ് ജിഎസ്ടി ഒഴികെ 1,640.33 കോടി രൂപയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. കർണാടക പബ്ലിക് പ്രൊക്യുർമെന്റ് പോർട്ടൽ വഴിയാണ്…

Read More

വരൾച്ചയിൽ ദുരിതത്തിലായതോടെ കൃഷിക്കിടയിൽ കഞ്ചാവ് കൃഷി; കർഷകൻ അറസ്റ്റിൽ; കോടികളുടെ കഞ്ചാവ് ചെടി കണ്ടുകെട്ടി

ബെംഗളൂരു: ജില്ലയിൽ കടുത്ത വരൾച്ചമൂലം കർഷകർ ദുരിതത്തിലായ സാഹചര്യത്തിൽ, കൃഷിയിടത്തിൽ അനധികൃതമായി കഞ്ചാവ് വളർത്തിയ കർഷകൻ പോലീസിന്റെ പിടിയിലായി. വിജയപുര ജില്ലയിലെ ബസവൻ ബാഗേവാഡി താലൂക്കിലെ ദിൻഡവാര ഗ്രാമത്തിലാണ് സംഭവം. ശിവശങ്കർ ജീർ (ശിവശങ്കരപ്പ ജീർ) എന്ന കർഷകനാണ് ബസവൻ ബാഗേവാഡി പോലീസ് സ്റ്റേഷന്റെ പിടിയിലായത്. ജില്ലയിൽ വരൾച്ചയുടെ തീവ്രത വർദ്ധിക്കുകയും കൃഷി ചെയ്ത വിളകൾ ലഭിക്കാതെ കർഷകർ ബുദ്ധിമുട്ടുകയും ചെയ്യുന്നതിനിടയിലാണ് ഈ നിയമവിരുദ്ധ കൃഷി പുറത്തുവന്നത്. ഒറ്റരാത്രികൊണ്ട് പണമുണ്ടാക്കാനുള്ള അത്യാഗ്രഹത്തിലാണ് കർഷകൻ തോട്ടത്തിൽ കഞ്ചാവ് കൃഷി ചെയ്തത്. തന്റെ ഭൂമിയിലെ തോഗരി (തുവര)…

Read More

വീട് ഉടമകൾ അറിയാൻ; വാട്ടർ ബോർഡ് വെള്ളത്തിന് ജിഎസ്ടി പിടിച്ച ബിൽഡർക്ക് കിട്ടി വട്ടിപ്പലിശയുള്ള പ്രഹരം!

ബെംഗളൂരു: ഗാർഹിക ആവശ്യങ്ങൾക്കായി വാട്ടർ ബോർഡ് വിതരണം ചെയ്യുന്ന വെള്ളത്തിന് വീട് വാങ്ങുന്നവരിൽ നിന്ന് ജിഎസ്ടി ഈടാക്കാൻ നിർമ്മാതാക്കൾക്ക് അധികാരമില്ലെന്ന് കർണാടക റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റേറ) ഉത്തരവിട്ടു. ബിൽഡർമാർ വാട്ടർ ബോർഡ് ചാർജുകളിൽ നിന്ന് ഈടാക്കുന്ന അധിക ജിഎസ്ടി പൂർണ്ണമായും അനധികൃതമാണെന്നാണ് കെ-റേറ ചെയർമാൻ രാകേഷ് സിംഗ് അധ്യക്ഷനായ ബെഞ്ചിന്റെ നിർണ്ണായക വിധി. ‘കാസ ഗ്രാൻഡ് അക്വിൻ’ പദ്ധതിയിൽ ഫ്ലാറ്റ് വാങ്ങിയ സ്നേഹ വെങ്കിടേഷ് എന്നയാൾ സമർപ്പിച്ച പരാതിയിലാണ് അതോറിറ്റിയുടെ ഈ സുപ്രധാന ഉത്തരവ്. പരാതിക്കാരനിൽ നിന്ന് ജല ചാർജിന്റെ പേരിൽ…

Read More

ബെസ്കോം പരിധിയിൽ വൈദ്യുതി ബില്ലുകളിൽ യൂണിറ്റ് വില വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ട്രൂ-അപ്പ് ഫീസ് എത്രയാണ് ? നിങ്ങളുടെ ബില്ല് എത്രയെന്ന് അറിയാം!

ബെംഗളൂരു: ബെംഗളൂരു വൈദ്യുതി വിതരണ കമ്പനിയുടെ (ബെസ്കോം) പരിധിയിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷൻ (കെഇആർസി) അനുമതി നൽകി. ഇതോടെ ബെസ്കോം മേഖലയിലെ ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകളിൽ വർദ്ധനവ് ഉണ്ടാകും. യൂണിറ്റ് വിലയിലുള്ള ഈ വർധന അടുത്ത വർഷം ഏപ്രിൽ വരെ പ്രാബല്യത്തിൽ തുടരും. 2024-25 സാമ്പത്തിക വർഷത്തിൽ ബെസ്കോമിനുണ്ടായ ഏകദേശം 2,068 കോടി രൂപയുടെ വരുമാന കുറവ് അല്ലെങ്കിൽ നഷ്ടം നികത്തുന്നതിനാണ് ‘ട്രൂ-അപ്പ്’ (True-up) എന്ന പേരിൽ വില വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. യൂണിറ്റിന് 56 പൈസ വർധന; ഫീസ്…

Read More

ബെംഗളൂരുവിൽ നിന്നുളള ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് തീയതി നിശ്ചയിച്ചു: ഷെഡ്യൂൾ ഇതാ

ബെംഗളൂരു: രാജ്യത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് കന്നഡ രാജ്യോത്സവ ദിനമായ നവംബർ 1-ന് ആരംഭിക്കാൻ സാധ്യത. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനായിരിക്കും ഇത്. ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ (SMVT) നിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്കായിരിക്കും (CSMT) ട്രെയിൻ സർവീസ് നടത്തുക. നവംബർ ഒന്നിന് ഉദ്ഘാടന സർവീസ് നടക്കുകയും നവംബർ രണ്ട് മുതൽ പതിവ് വണിജ്യ സർവീസുകൾ ആരംഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഴ്ചയിൽ ആറ് ദിവസമായിരിക്കും സർവീസ്. ഇതുസംബന്ധിച്ച റെയിൽവേ…

Read More

ലാൻഡിങ്ങിനിടെ ബെംഗളൂരു വിമാനത്തവളത്തിൽ എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചു

ബെംഗളൂരു: വിശാഖപട്ടണത്തു നിന്ന് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചു. തുടർന്നുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന്, 148 യാത്രക്കാരുമായി പറന്ന വിമാനം വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. വലിയൊരു ദുരന്തമാണ് ഇതോടെ ഒഴിവായത്. ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളിക്ക് സമീപമുള്ള കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് IX2065 നമ്പർ വിമാനത്തിൽ പക്ഷി ഇടിച്ചത്. സംഭവത്തെത്തുടർന്ന് വിമാനത്തിന് ചെറിയ സാങ്കേതിക തകരാർ സംഭവിച്ചെങ്കിലും പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ…

Read More

ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു: ദസറ കണ്ട് മടങ്ങിയ ഒമ്പത് ടെക്കികൾ രാത്രി മുഴുവൻ കുടുങ്ങിയത് കാട്ടാനകളുടെ നടുവിൽ

ബെംഗളൂരു : ഗൂഗിൾ മാപ്പ് കാണിച്ച വഴി വിശ്വസിച്ച് സഞ്ചരിച്ച ഒമ്പതംഗ ഐ.ടി ജീവനക്കാരുടെ സംഘം നിബിഡ വനത്തിനുള്ളിൽ രാത്രി മുഴുവൻ കാട്ടാനകളുടെ ഭീതിയിൽ കുടുങ്ങി. മൈസൂരിലെ നവരാത്രി ആഘോഷങ്ങൾ കണ്ട് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്ന ബെംഗളൂരുവിൽ നിന്നുള്ള ടെക്കികളാണ് ചാമരാജനഗറിന് സമീപത്തെ വനമേഖലയിൽ അപകടത്തിൽപ്പെട്ടത്. റോജർ പ്രിൻസ്, പ്രിൻസ് മാർട്ടിൻ, മണി, അറിവുമതി, ഗാന, ഷർമിള, തൃഷ, ബൊപേഷ്, ജോസയ്യ എന്നിവരടങ്ങുന്ന സംഘമാണ് കാറിൽ സഞ്ചരിച്ചിരുന്നത്. വഴിതെറ്റിച്ച് ഗൂഗിൾ മാപ്പ്; കാർ കുഴിയിൽ കുടുങ്ങി ചാമരാജനഗർ വഴി ദിംബം ചുരം വഴി ചെന്നൈയിലേക്ക് പോകുന്നതിനായി…

Read More

സൺഡേ ബസാർ: അംഗീകൃത കച്ചവടക്കാരുടെ സ്ഥലങ്ങൾ അനധികൃതമായി കയ്യേറിയതായി പരാതി

ബെംഗളൂരു : സൺഡേ ബസാറിൽ മംഗളൂരു നഗരസഭയുടെ (എം.സി.സി) അംഗീകാരമുള്ള വഴിയോര കച്ചവടക്കാരുടെ സ്ഥലങ്ങൾ അനധികൃത വ്യക്തികൾ കയ്യേറിയതായി പരാതി. ടൗൺ വെൻഡിങ് കമ്മിറ്റിയുടെ (ടി.വി.സി) അനുമതി ലഭിച്ചിട്ടും, തങ്ങൾക്ക് അർഹമായ സ്ഥലങ്ങളിൽ കച്ചവടം നടത്താൻ കഴിയുന്നില്ലെന്ന് വെരിഫൈഡ് കച്ചവടക്കാർ ആരോപിച്ചു. കഴിഞ്ഞ അഞ്ച് മാസമായി നിലനിന്നിരുന്ന തർക്കത്തിനൊടുവിലാണ് സ്റ്റേറ്റ് ബാങ്ക്-റൊസാരിയോ ചർച്ച് റോഡിൽ 95 വെരിഫൈഡ് കച്ചവടക്കാർക്കായി പുതിയ വെൻഡിങ് സ്ഥലം എം.സി.സി അനുവദിച്ചത്. ആകെ 129 അപേക്ഷകരിൽ നിന്നും ടി.വി.സി പരിശോധനയിലൂടെ 95 പേരെ അർഹരായി കണ്ടെത്തുകയും അവർക്കായി പ്രത്യേക സ്ഥലങ്ങൾ…

Read More