ഭാര്യയുടെ ക്വട്ടേഷൻ; ഭർത്താവിന്റെ കാമുകിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; നാലുപേർ പിടിയിൽ

തൃശ്ശൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് യുവതിയെയും കാമുകനെയും ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. നിലമ്പൂർ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിനിരയായത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ യുവതിയുടെ കാമുകന്റെ ഭാര്യ നൽകിയ ക്വട്ടേഷനാണ് അതിക്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ നൽകിയ ഭാര്യയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നാലുദിവസം മുമ്പാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രണയത്തിലായിരുന്ന തിരുപ്പൂർ സ്വദേശിയായ യുവാവും നിലമ്പൂർ സ്വദേശിനിയും തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. ഇവരുടെ ലൊക്കേഷൻ…

Read More

അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ, 20,000 കോടിയുടെ നിക്ഷേപം; പുതിയ ടെക്സ്റ്റൈൽ നയവുമായി കർണാടക സർക്കാർ

ബെംഗളൂരു: വസ്ത്രനിർമാണ മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കർണാടക സർക്കാർ പുതിയ ടെക്സ്റ്റൈൽ ആന്റ് അപ്പാരൽ നയം (2026-2031) പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഭ്യന്തര-വിദേശ തലങ്ങളിൽ നിന്നായി 20,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് പുതിയ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയുടെ ഭാഗമായി അവതരിപ്പിച്ച ഈ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. കല്യാണ കർണാടക മേഖലയ്ക്കും ടയർ-2, ടയർ-3 നഗരങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്നതാണ് ഈ പദ്ധതി. വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും…

Read More

വർണാഭമായി അനേക്കൽ നന്മ മലയാളി അസോസിയേഷന്റെ ഓണാഘോഷം

ബെംഗളൂരു: അനേക്കൽ നന്മ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 26, 27 തീയതികളിൽ വി.ബി.എച്ച്.സി. വൈഭവ അപ്പാർട്ട്മെന്റിൽ വിവിധ പരിപാടികളോടെ വർണാഭമായി നടന്നു. സൺറൈസ് മാരത്തോണോടെയാണ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കായിക പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഹെൽത്ത് ക്യാമ്പും സംഘടിപ്പിച്ചു. വൈകുന്നേരം ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വി.വി.എ.ഒ.എ. പ്രസിഡന്റ് ലോകേഷ് പി. നിർവഹിച്ചു. വി.വി.എ.ഒ.എ. വൈസ് പ്രസിഡന്റ് നയാസ് ഖാൻ, വി.വി.എസ്.സി.പ്രസിഡന്റ് വെങ്കട്ടരാജൻ, മുരളി ബി. എൻ., സ്പോൺസർ ഷാജി എന്നിവരും മറ്റ് വിശിഷ്ടാതിഥികളും…

Read More

ബെംഗളൂരുവിൽ ഇന്നും മഴ മുന്നറിയിപ്പ്; 8 ജില്ലകളിൽ യെല്ലോ അലേർട്ട്

ബെംഗളൂരു: സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിലും കർണാടകയുടെ വിവിധ ജില്ലകളിലും മൺസൂൺ മഴ കനക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വൈകുന്നേരങ്ങളിലും പുലർച്ചെയുമാണ് ശക്തമായ മഴ പെയ്തിരുന്നത്, മഴ ആരംഭിച്ചതോടെ ഗതാഗത തടസ്സത്തിനും വാഹന യാത്രികർക്ക് വലിയ ബുദ്ധിമുട്ടുകൾക്കും കാരണമായി. ഇന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ബെംഗളൂരു നഗരം, ബെംഗളൂരു റൂറൽ ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ ജില്ലകളായ ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവയ്ക്ക് പുറമെ ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ, കുടക് എന്നീ മലനാട്…

Read More

വ്യാജ രേഖകൾ നൽകി ഹോട്ടലിൽ മുറിയെടുത്തു: വിവാഹ മോചിതയായ ബാങ്ക് ജീവനക്കാരിയെ കൊലപ്പെടുത്തി കാമുകൻ കടന്നുകളഞ്ഞു

ഹൈദരാബാദ്: ഓൺലൈൻ വഴി ഹോട്ടൽ മുറി ബുക്ക് ചെയ്ത് ഒന്നിച്ചു താമസിച്ച ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് രക്ഷപ്പെട്ടു. തെലങ്കാനയിലെ എസ്.ആർ. നഗറിലാണ് 34-കാരി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വികാരാബാദ് ജില്ലയിലെ നാഗസമുദ്രം സ്വദേശിയായ ശ്രീനിവാസൻ എന്ന യുവാവിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വികാരാബാദ് സ്വദേശിയും ബാങ്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവുമായ സിരിഷയാണ് കൊല്ലപ്പെട്ടത്. വിവാഹമോചിതയായ സിരിഷ ഏറെ നാളായി ശ്രീനിവാസനുമായി അടുപ്പത്തിലായിരുന്നു. സെപ്റ്റംബർ 9 മുതൽ ശ്രീനിവാസൻ ഹോട്ടലിൽ മുറിയെടുത്തിരുന്നെങ്കിലും സെപ്റ്റംബർ 24-നാണ് സിരിഷ ഇവിടേക്ക് എത്തിയത്. ഹോട്ടലിൽ…

Read More

റോഡപകടങ്ങളിൽ എട്ട് മാസത്തിനിടെ ജീവൻ പൊലിഞ്ഞത് 274 പേർക്ക്

ബെംഗളൂരു : ജില്ലയിൽ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന ദേശീയപാതകളും എക്സ്പ്രസ് വേകളും നിലവിൽ വരികയും പോലീസ് ഗതാഗത നിയമങ്ങൾ കർശനമാക്കുകയും ചെയ്തിട്ടും റോഡപകടങ്ങൾ നിയന്ത്രണവിധേയമാകാത്തത് വലിയ ആശങ്കയാകുന്നു. അപകടങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനൊപ്പം നിരപരാധികളായ യാത്രക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതും ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജില്ലയിലെ പുതിയ ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് വേയുടെ നിർമ്മാണം പൂർത്തിയായതിനൊപ്പം പഴയ ഹൈവേയുടെ വീതി കൂട്ടലും പൂർത്തിയായിട്ടുണ്ട്. ഇതിനുപുറമേ അപകട സാധ്യതയേറിയ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി പാതകൾ നവീകരിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കഴിഞ്ഞ ഡിസംബർ മുതൽ ജില്ലയിൽ ഹെൽമെറ്റ് ധരിക്കുന്നത് നിർബന്ധമാക്കി…

Read More

പി.ആർ.ആർ. – നൈസ് റോഡ് ലിങ്ക് പദ്ധതി: ജനങ്ങൾ തെരുവിലിറങ്ങി പോരാടണമെന്ന് എച്ച്.ഡി. കുമാരസ്വാമി

ബെംഗളൂരു: നിർദിഷ്ട പിആർആർ-നൈസ് റോഡ് ലിങ്ക് (PRR-NICE Road Link) പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെട ഭീഷണി നേരിടുന്ന ജനങ്ങൾ വീടുകളും ഉപജീവനമാർഗവും സംരക്ഷിക്കാൻ ഒന്നിക്കണമെന്നും തെരുവിലിറങ്ങി പോരാടണമെന്നും കേന്ദ്ര ഭാരമോങ് അസംസ്കൃത വ്യവസായ മന്ത്രിയും ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമി ആഹ്വാനം ചെയ്തു. മാദവാരയ്ക്ക് സമീപം നിർദിഷ്ട പദ്ധതി ബാധിക്കുന്ന പ്രദേശവാസികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിഫറൽ റിംഗ് റോഡ്-1 (ബംഗളൂരു ബിസിനസ് ഇടനാഴി), നൈസ് റോഡ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന 3 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി മൂലം ആയിരത്തോളം കുടുംബങ്ങളാണ്…

Read More

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര: ബസ് കയറും മുൻപ് ശ്രദ്ധിക്കുക; ഇനി ആ പണി നടക്കില്ല, ശക്തി യോജനയിൽ വൻ മാറ്റവുമായി സർക്കാർ; വിശദാംശങ്ങൾ

ബെംഗളൂരു: കർണാടക സർക്കാരിന്റെ പ്രമുഖ ക്ഷേമപദ്ധതിയായ ശക്തി യോജനയിലെ ക്രമക്കേടുകളും ദുരുപയോഗവും തടയുന്നതിനായി സംസ്ഥാന സർക്കാർ നിർണ്ണായക നടപടികളിലേക്ക് കടക്കുന്നു. പദ്ധതി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ സംസ്ഥാനത്തെ ഒരു കോടിയോളം വനിതാ യാത്രക്കാർക്കായി ‘ശക്തി സ്മാർട്ട് കാർഡുകൾ’ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി 250 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ടെൻഡറുകൾ സർക്കാർ ക്ഷണിച്ചു കഴിഞ്ഞു. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി അടക്കമുള്ള ഗതാഗത കോർപ്പറേഷനുകളുടെ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യുന്നത് തടയുകയാണ് ഈ നീക്കത്തിലൂടെ…

Read More

ബന്ദിപ്പൂരിലും നാഗർഹോളയിലും സഫാരി പോകുന്നവർ സൂക്ഷിക്കുക; വനംവകുപ്പ് പിടിമുറുക്കുന്നു, സക്രെബൈലുവിലും വൻ മാറ്റം

ബെംഗളൂരു: സംസ്ഥാനത്തെ പ്രമുഖ വന്യജീവി കേന്ദ്രങ്ങളിലെ സുരക്ഷയും പ്രവർത്തനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണായക തീരുമാനങ്ങളുമായി കർണാടക വനംവകുപ്പ്. പ്രശസ്തമായ ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ മുഴുവൻ സഫാരി വാഹനങ്ങളിലും ജിപിഎസ് അധിഷ്ഠിത ഉപകരണങ്ങളും ട്രാക്കറുകളും ഘടിപ്പിച്ചു. സഫാരി സമയത്ത് ജീവനക്കാർ നിശ്ചിത റൂട്ടുകൾ മാറ്റി യാത്ര ചെയ്യുന്നതായും അനുവദിച്ച സമയത്തിൽ കൂടുതൽ വൈകുന്നതായും വിനോദസഞ്ചാരികളിൽ നിന്നും ഉന്നത വനം ഉദ്യോഗസ്ഥരിൽ നിന്നും നിരന്തരം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ജിപിഎസ് ട്രാക്കിംഗ് നിലവിൽ വന്നതോടെ സഫാരി വാഹനങ്ങളുടെ സഞ്ചാരപാതയും സമയവും കൃത്യമായി…

Read More

എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടി

ഡല്‍ഹി: രാജ്യത്ത് എല്‍പിജി വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്. വിവിധ നഗരങ്ങളിലായി 71രൂപയുടെ വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ സിലിണ്ടറിന് 62 രൂപ 50 പൈസ വര്‍ധിച്ചു. ഇതോടെ വില 2810 രൂപയായി. നേരത്തെയിത് 2745 ആയിരുന്നു. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. മുംബൈയില്‍ 19 കിലോ വാണിജ്യസിലിണ്ടറിന് 2764 രൂപയാണ് വിലയെങ്കില്‍ ചെന്നൈയില്‍ 2983 ആണ്. പട്‌നയില്‍ 3100 രൂപയാണ് 19 കിലോ വാണിജ്യസിലിണ്ടറിന്റെ വില. റസ്റ്റോറന്റ്, ഹോട്ടല്‍, കാറ്ററിംഗ് കമ്പനികള്‍ക്ക് ഉള്‍പ്പെടെ കനത്ത തിരിച്ചടിയാണ് വാണിജ്യസിലിണ്ടര്‍ വിലയിലെ കുതിച്ചുചാട്ടം.

Read More