ഇടിമിന്നൽ ഏറ്റ് വീട്ടുമുറ്റത്തു തളച്ചിരുന്ന ആന ചരിഞ്ഞു

ഈരാറ്റുപേട്ട:ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. ഗജരാജൻ പല്ലാട്ട് ബ്രഹ്‌മദത്തൻ ഇടിമിന്നലേറ്റ് ചെരിഞ്ഞു. ഇന്ന് വൈകിട്ടാണ് മിന്നലേറ്റ് ബ്രഹ്മദത്തന് ഗുരുതര പരിക്കേറ്റത്. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ്. വീട്ടുപരിസരത്ത് തന്നെയാണ് തളച്ചിരുന്നത്. മൃഗഡോക്ടറെത്തി മരണം സ്ഥീരികരിക്കുകയായിരുന്നു. അരുണാചൽ വനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതാണ് പല്ലാട്ട് ബ്രഹ്‌മദത്തനെ. 25 വർഷമായി കേരളത്തിലുള്ള പല്ലാട്ട് ബ്രഹ്‌മദത്തന് ഏകദേശം 45 വയസാണ് പ്രായം

Read More

ഭാര്യയും ഭർത്താവും ചേർന്ന് വാങ്ങിയ വീടും വസ്തുവും ഭാര്യയ്ക്ക് മാത്രം സ്വന്തം; ഭർത്താവ് മൂന്ന് മാസത്തിനകം ഒഴിഞ്ഞുപോകാൻ ഹൈക്കോടതിയുടെ അതിരൂക്ഷമായ ഉത്തരവ്

കൊച്ചി: ഭാര്യയുടെ പിതാവ് നൽകിയ പണം ഉപയോഗിച്ച് ഭാര്യാഭർത്താക്കന്മാരുടെ സംയുക്ത പേരിൽ വാങ്ങിയ വസ്തുവിന്റെയും വീടിന്റെയും പൂർണ്ണ ഉടമസ്ഥാവകാശം ഭാര്യയ്ക്ക് മാത്രമാണെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. വസ്തുവിന്റെ അവകാശത്തെച്ചൊല്ലി ഉയർന്ന തർക്കവും നിയമപോരാട്ടവും പരിഗണിക്കവേയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായകമായ ഈ വിധിപ്രസ്താവം. വിവാഹബന്ധത്തിലെ വിശ്വാസവും ബാങ്ക് രേഖകളും വിവാഹബന്ധം സുഗമമായി നിലനിൽക്കുമെന്ന വിശ്വാസത്തിലാണ് വസ്തു വാങ്ങിയപ്പോൾ ഭർത്താവിന്റെ പേര് കൂടി ചേർത്തതെന്ന് ഹർജിക്കാരിയായ ഭാര്യ കോടതിയിൽ വ്യക്തമാക്കി. വസ്തു വാങ്ങുന്നതിനായുള്ള മുഴുവൻ തുകയും നൽകിയത് തന്റെ പിതാവാണെന്ന് വ്യക്തമാക്കുന്ന ബാങ്ക് ഇടപാട് രേഖകൾ കൃത്യമായി…

Read More

ടിക്കറ്റില്ലാ യാത്രയും ക്രമക്കേടും ഇനി പിടിക്കപ്പെടും; ബസ്സുകളിൽ ‘ഓട്ടോമാറ്റിക് പാസഞ്ചർ കൗണ്ടിംഗ്’ സിസ്റ്റവുമായി ബി.എം.ടി.സി

ബെംഗളൂരു: ബസ്സുകളിലെ യാത്രക്കാരുടെ കൃത്യമായ എണ്ണവും തിരക്കും മനസ്സിലാക്കുന്നതിനും സാമ്പത്തിക ക്രമക്കേടുകൾ തടയുന്നതിനുമായി പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (BMTC). പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 30 ബസ്സുകളിൽ ‘ഓട്ടോമാറ്റിക് പാസഞ്ചർ കൗണ്ടിംഗ്’ (APC) സംവിധാനം ഏർപ്പെടുത്താൻ ബി.എം.ടി.സി ടെൻഡർ ക്ഷണിച്ചു. ബസ്സിന്റെ വാതിലുകളിൽ സ്ഥാപിക്കുന്ന പ്രത്യേക സെൻസറുകൾ ഉപയോഗിച്ച് ഓരോ സ്റ്റോപ്പിലും കയറുകയും ഇറങ്ങുകയും ചെയ്യുന്ന യാത്രക്കാരുടെ എണ്ണം ഈ സംവിധാനം സ്വയം രേഖപ്പെടുത്തും. ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ (ETM) വഴി ലഭിക്കുന്ന വിവരങ്ങളുമായി ഇവ താരതമ്യം ചെയ്യാനും സാധിക്കും. പാസുകൾ ഉപയോഗിച്ച്…

Read More

മൈസൂരു ദസറയിൽ ഇതുവരെ കാണാത്ത മാറ്റങ്ങൾ; ഒക്ടോബർ 5 മുതൽ നഗരത്തിൽ വൻ വിലക്കുകളും പുതിയ നിബന്ധനകളും

ബംഗളുരു : ലോകപ്രശസ്തമായ മൈസൂരു  ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായി വിപ്ലവകരമായ നിയന്ത്രണങ്ങളും തീരുമാനങ്ങളുമായി കർണാടക സർക്കാർ. ഒക്ടോബർ 5 മുതൽ മൈസൂർ നഗരത്തിൽ സ്വകാര്യ വ്യക്തികളുടെയോ സംഘടനകളുടെയോ ഫ്ലെക്സുകൾ പൂർണ്ണമായി നിരോധിച്ചു. ദസറ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക ഫ്ലെക്സുകൾക്ക് മാത്രമായിരിക്കും ഇനി മുതൽ അനുമതിയുണ്ടാവുക. ദസറ കാലയളവിൽ വിനോദസഞ്ചാരികളിൽ നിന്ന് ഹോട്ടലുകളും റെസ്റ്റോറന്റുകളും അമിത നിരക്ക് ഈടാക്കുന്നത് തടയാൻ പ്രഭാതഭക്ഷണത്തിന്റെയും ഭക്ഷണത്തിന്റെയും വില കൃത്യമായി നിരീക്ഷിക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ജില്ലാ ഭരണകൂടത്തിന് കർശന നിർദ്ദേശം നൽകി. മൈസൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഉപമുഖ്യമന്ത്രി…

Read More

കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, വഴിതിരിച്ചുവിടും

പാലക്കാട്: റെയിൽവേ സേലം ഡിവിഷനിൽ വിവിധയിടങ്ങളിൽ അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ കേരളത്തിലേക്കുള്ളതടക്കം നിരവധി ട്രെയിൻ സർവീസുകളിൽ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. സർവീസുകൾ ഭാഗികമായി റദ്ദാക്കിയും യാത്ര വെട്ടിച്ചുരുക്കിയും വഴിതിരിച്ചുവിട്ടുമാണ് റെയിൽവേ പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി ട്രെയിൻ (16844) ഒക്ടോബർ 6, 8, 10, 13, 15, 17, 22 തീയതികളിൽ പുഗലൂരിൽ സർവീസ് അവസാനിപ്പിക്കും. തുടർന്ന് ഒക്ടോബർ 24, 27, 29, 31, നവംബർ 3 തീയതികളിൽ ഈ ട്രെയിൻ കൊടുമുടി സ്റ്റേഷൻ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. യാത്രക്കാരുടെ…

Read More

ലാൽബാഗിൽ പെയ്യുന്ന കൃത്രിമ മഞ്ഞ്! സിംഗപ്പൂർ മോഡൽ ‘ഗാർഡൻസ് ബൈ ദി ബേ’ ഇനി ബെംഗളൂരുവിൽ

ബെംഗളൂരു: സിംഗപ്പൂരിലെ വിഖ്യാതമായ ‘ഗാർഡൻസ് ബൈ ദി ബേ’ മാതൃകയിലുള്ള പുതിയ ആಕರ್ഷണത്തിനൊരുങ്ങി ഗാർഡൻ സിറ്റിയായ ബെംഗളൂരു. പ്രശസ്തമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ 2.5 ഏക്കർ സ്ഥലത്താണ് കർണാടക സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പ് ഈ പുതിയ പദ്ധതി വികസിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി തണലും ഈർപ്പവും ഇഷ്ടപ്പെടുന്ന അൻപതോളം അപൂർവ സസ്യവിഭാഗങ്ങളെ ലാൽബാഗിൽ നട്ടുപിടിപ്പിക്കും. കർണാടകയിലെ വിവിധ ഭാഗങ്ങൾക്ക് പുറമെ കേരളം, ഒഡീഷ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇതിനാവശ്യമായ സസ്യങ്ങൾ എത്തിക്കുന്നത്. പദ്ധതിക്കായി ചരിത്രത്തിലാദ്യമായി മഞ്ഞും മൂടൽമഞ്ഞും കൃത്രിമമായി സൃഷ്ടിക്കുന്ന ‘ഫോഗ് ആന്റ്…

Read More

“മാസം 1 ലക്ഷത്തിന് താഴെ ശമ്പളമുള്ളവർ ബെംഗളൂരുവിലേക്ക് വരരുത്! 12 ലക്ഷം കിട്ടിയാലും 4 ലക്ഷത്തിന്റെ ഗതി; ഐടി മാനേജരുടെ വെളിപ്പെടുത്തൽ വൻ ചർച്ചയാകുന്നു…”

ബെംഗളൂരു: ഇന്ത്യയിലെ പ്രമുഖ ഐടി നഗരമായ ബെംഗളൂരുവിലെ അമിതമായ ജീവിതച്ചെലവിനെക്കുറിച്ചും പണം ചെലവഴിക്കുന്ന രീതികളെക്കുറിച്ചും ഉയർന്നുവന്ന പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. പ്രൊഡക്റ്റ് മാനേജരും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററുമായ ശിവങ്ക് ഗോയൽ പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോയാണ് ഈ വിഷയത്തിൽ പുതിയ സംവാദങ്ങൾക്ക് വഴിതുറന്നത്. “പ്രതിമാസം ഒരു ലക്ഷത്തിന് താഴെ വരുമാനമുള്ളവർ ബെംഗളൂരുവിലേക്ക് വരരുത്” പ്രതിമാസം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർ ബെംഗളൂരുവിലേക്ക് താമസം മാറ്റുന്നതിനെക്കുറിച്ച് പുനരാലോചിക്കണമെന്ന് ശിവങ്ക് ഗോയൽ അഭിപ്രായപ്പെടുന്നു. അമിതമായ വീട്ടുവാടക, കഫേ സംസ്കാരം, വിനോദങ്ങൾക്കുള്ള ഭീമമായ തുക എന്നിവയാണ്…

Read More

ഇന്നലെ മഴ, ഇന്ന് കടുത്ത വെയിൽ; കാലാവസ്ഥ മാറുന്നത് മനുഷ്യരെയോ അതോ നഗരത്തെയോ? ബെംഗളൂരുവിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്

ബെംഗളൂരു: നഗരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന അകാല കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. പകൽ സമയങ്ങളിൽ കടുത്ത ചൂടും വൈകുന്നേരങ്ങളിൽ അപ്രതീക്ഷിതമായി പെയ്യുന്ന മഴയും കാരണം കുട്ടികളും പ്രായമായവരും അടക്കം ആയിരക്കണക്കിന് ആളുകളാണ് വൈറൽ അണുബാധയുടെ പിടിയിലായിരിക്കുന്നത്. മാറിയ കാലാവസ്ഥയിൽ വൈറൽ പനി, ചുമ, ജലദോഷം, ഛർദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആശുപത്രികളിൽ തിരക്ക് വർദ്ധിക്കുന്നു കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ നഗരത്തിലെ പ്രധാന സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രോഗികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കെ.സി.…

Read More

ഐടി ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിലെ ആപ്പ് ഓട്ടോ ഡ്രൈവറായി യുവതി; ഓട്ടോ സ്റ്റിയറിംഗ് പിടിച്ചതിന് പിന്നിലെ കാരണം അച്ഛൻ; അറിയാൻ വായിക്കാം

ബെംഗളൂരു: പിതാവിന്റെ അപ്രതീക്ഷിത വേർപാടിനെത്തുടർന്ന് അമ്മയ്ക്ക് കൂട്ടായിരിക്കാനും സ്വന്തം സമയത്തിന് മുൻഗണന നൽകാനുമായി കോർപ്പറേറ്റ് ഐടി ജോലി ഉപേക്ഷിച്ച് റാപ്പിഡോ ഓട്ടോ ഡ്രൈവറായി മാറി യുവതി. തൻവി എന്ന ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബെംഗളൂരു സ്വദേശിയായ യുവതിയുടെ പ്രചോദനാത്മകമായ ഈ ജീവിതകഥ പുറത്തുവന്നത്. ഐടി മേഖലയിലെ നൈറ്റ് ഷിഫ്റ്റ് ജോലിയുടെ തിരക്കുകൾക്കിടയിലാണ് യുവതിക്ക് പിതാവിനെ നഷ്ടമാകുന്നത്. ഇതോടെ ഒറ്റയ്ക്കായ അമ്മയെ പരിചരിക്കാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും ജോലിയിലെ അമിത ജോലിഭാരം തടസ്സമായി. തുടർന്ന് അമ്മയ്ക്ക് തണലാകാൻ ഐടി ജോലി ഉപേക്ഷിക്കാൻ…

Read More

ഈ മാസം സംസ്ഥാനത്ത് ബാങ്കുകൾക്ക് 10 ദിവസം അവധി; എന്നെല്ലാം എന്നറിയാൻ വായിക്കാം

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്ക് ശാഖകൾക്ക് ആകെ 10 ദിവസം അവധിയായിരിക്കും. ദേശീയ അവധികൾ, പ്രദേശിക ആഘോഷങ്ങൾ, സാധാരണ വാരാന്ത്യ അവധികളായ രണ്ടാം-നാലാം ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടെയാണ് ഇത്. ഗാന്ധി ജയന്തി പ്രമാണിച്ചുള്ള അവധിയോടെയാണ് മാസത്തിലെ ബാങ്ക് അവധികൾ ആരംഭിച്ചത്. ദസറ ആഘോഷങ്ങൾ, മഹാനവമി, ആയുധപൂജ, വിജയദശമി, വാൽമീകി ജയന്തി എന്നീ പ്രാദേശിക ആഘോഷങ്ങളും ഈ മാസത്തിലെ ബാങ്ക് പ്രവർത്തനങ്ങളെ ബാധിക്കും. ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുമെങ്കിലും ഓൺലൈൻ ബാങ്കിങ്, മൊബൈൽ ബാങ്കിങ്, എ.ടി.എം സേവനങ്ങൾ എന്നിവ സാധാരണ പോലെ തടസ്സമില്ലാതെ ലഭ്യമാകും. നേരിട്ട്…

Read More